ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചു

0

ഡല്‍ഹി: ഡല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒറ്റ ഇരട്ട വാഹന നിയന്ത്രണ പരിഷ്‌കരണം ഈ മാസം 30 വരെ തുടരും. ഒറ്റ, ഇരട്ട നമ്പറുകളിലുള്ള വാഹനങ്ങളെ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം നിരത്തിലിറങ്ങാന്‍ അനുവദിക്കുന്ന ഈ നിയന്ത്രണം തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണിവരെയാണ് നടപ്പാക്കുക. ഞായറാഴ്ച നിയന്ത്രണം ഉണ്ടാവില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here