തടവിലായിരുന്ന പെണ്‍കുട്ടിയെ രണ്ടു വര്‍ഷത്തിനെ പീഡിപ്പിച്ചത് 113 പേര്‍

0

പൂനെ: ജോലി നല്‍കാമെന്നു പറഞ്ഞ് കൊണ്ടു പോയി രണ്ടു വര്‍ഷം പീഡിപ്പിച്ചു. 113 പേര്‍ക്ക് കാഴ്ചവച്ചു. പൂനൈയില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച് 113 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ഞെട്ടിക്കുന്ന സംഭവം പുറത്ത്.

നേപ്പാള്‍ ഇന്ത്യ അതിര്‍ത്തിയിലെ സില്ലിഗുഡി സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രോഹിത് ഭണ്ഡാരി(35), ഹരിഷ് സാഹ(25), തപേന്ദ്ര സഹി(23) രമേഷ് തക്കുല(25) എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം നേപ്പാള്‍ സ്വദേശികളാണ്. പൊലീസുകാര്‍ അടക്കമുള്ളവര്‍ തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി. തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ഡല്‍ഹിയിലെത്തി പൊലീസിന് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ വിവിധ കേന്ദ്രങ്ങളിലെത്തിച്ചുവെന്ന് സംശയിക്കുന്ന സ്വീക്രതി ഖരേല്‍(26) എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സിലിഗുഡിയിലെ ഒരു ദരിദ്ര കുടുംബമാണ് പെണ്‍കുട്ടിയുടേത്. അച്ഛന്‍ ഉപേക്ഷിച്ച് പോയതോടെ അമ്മയ്ക്ക് മാനസികനില തെറ്റി. അമ്മൂമ്മയുടെ ചായക്കടയിലെ പതിവായി വന്നിരുന്ന രോഹിത് ഭണ്ഡാരി എന്നയാള്‍ ബ്യൂട്ടി പാര്‍ലറില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് 2014 ജനവരിയില്‍ പെണ്‍കുട്ടിയെ പൂനെയിലേക്ക് കൂട്ടിയത്. ആദ്യ കുറച്ചുദിവസങ്ങള്‍ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയെങ്കിലും പിന്നീട് പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം വേശ്യാവൃത്തി ചെയ്യിക്കുകയായിരുന്നു. എതിര്‍ക്കുമ്പോള്‍ മയക്കുമരുന്നു കുത്തിവെച്ചാണ് പലയിടത്തും കൊണ്ടുപോയതെന്നും പെണ്‍കുട്ടി പറയുന്നു. ക്രൂരമായി മര്‍ദ്ദിക്കുകയും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രം നടത്തിയെന്നും പെണ്‍കുട്ടി പറയുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ടാണ് പെണ്‍കുട്ടി ഡല്‍ഹിയില്‍ എത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here