പ്രശാന്ത്​ കിഷോറിനെ കണ്ടെത്തുന്നവർക്ക്​ അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച്​ പോസ്​റ്റർ

0
2

ഡൽഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത്​ കിഷോറിനെ കണ്ടെത്തുന്നവർക്ക്​ അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച്​ പോസ്​റ്റർ. ലഖ്​നോവിലെ കോ​ൺഗ്രസ്​ പാർട്ടി ഓഫീസിനു മുന്നിലാണ്  പോസ്റ്റര്‍ സ്ഥാപിച്ചത്.

കോൺഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷൻ രാജ് ബാബർ ഓഫിസിലെത്തിയപ്പോഴാണ് പോസ്റ്റർ ശ്രദ്ധയിൽപെടുന്നത്. ഉടൻതന്നെ ഇതു മാറ്റാൻ അദ്ദേഹം നിർദേശിച്ചു. പാർട്ടി സെക്രട്ടറി രാജേഷ് സിങ്ങാണ്​ സംഭവത്തിനു പിന്നിലെന്നാണ്​ റിപ്പോർട്ട്​.  2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മോദിയുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചത് പ്രശാന്തായിരുന്നു. പിന്നാലെ ബിഹാറിൽ നിതീഷ് കുമാറി​ന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനായി തന്ത്രങ്ങളൊരുക്കി. തകർപ്പൻ വിജയത്തോടെ മഹാസഖ്യം ഇവിടെ അധികാരം പിടിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ സഹായമഭ്യർഥിച്ച് കോൺഗ്രസ് പ്രശാന്തിനെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here