സമൂഹ മാധ്യമങ്ങളിലെ ട്രോള്‍ നിയന്ത്രണ നീക്കത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. ഇന്റര്‍നെറ്റിനെ പൊലീസ് നീരീക്ഷണത്തിലാക്കുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മറിച്ച് ഇന്റര്‍നെറ്റ് വഴിയുള്ള പീഡനങ്ങള്‍ സംബന്ധിച്ച പരാതികള്‍ ലഭിക്കുമ്പോള്‍ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇന്റര്‍നെറ്റിലൂടെ മോശം പരാമര്‍ശം, പീഡനം, വിദ്വേഷ പ്രചാരണം തുടങ്ങി മൂന്ന് തരത്തിലുള്ള പരാതികള്‍ സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതിന് വേണ്ടി പ്രത്യേകം മെയില്‍ ഐഡി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here