ഡല്‍ഹി: കേന്ദ്രമന്ത്രിമാരായ നജ്മ ഹെപ്ത്തുള്ള, ജിഎം സിദ്ധേശ്വരയ്യ എന്നിവര്‍ രാജിവെച്ചു.മോദിമന്ത്രിസഭയില്‍ യഥാക്രമം ന്യൂനപക്ഷ ക്ഷേമ വകുപ്പും ഖന വ്യവസായ വകുപ്പുമാണ് ഇരുവരും കൈകാര്യം ചെയ്തിരുന്നത്. ഇരുവരുടേയും രാജി രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി സ്വീകരിച്ചു.

നജ്മയുടെ രാജിയോടെ അവര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പ് മുക്താര്‍ അബ്ബാസ് നഖ്‌വി ഏറ്റെടുത്തു. ന്യൂനപക്ഷകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിക്കുകയായിരുന്നു നഖ്‌വിക്ക് വകുപ്പിന്റെ സ്വതന്ത്രചുമതലയാണ് നല്‍കിയിരിക്കുന്നത്. രാജിവെച്ച സിദ്ധേശ്വരയ്യക്ക് പകരം ബാബുള്‍ സുപ്രിയോ ഖനവ്യവസായത്തിന്റെ ചുമതല ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here