ഹൈദരാബാദ്: തെലങ്കാനയിലെ ഗാന്ധി മെഡിക്കല്‍ കോളജില്‍ വൈദ്യൂതി നിലച്ചതിനെ തുടര്‍ന്ന് 21 മരണം. തീവ്രപപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നവരാണ് മരണപ്പെട്ടതില്‍ അധികവും. വെള്ളിയാഴ്ചയാണ് സംഭവം.

വൈകുന്നേരം മൂന്നു മണിയോടെയാണ് വൈദ്യുതി വിതരണത്തില്‍ തടസം നേരിട്ടു തുടങ്ങിയത്. തുടര്‍ച്ചയായി തടസം നേരിട്ടതോടെ ജനറേറ്ററുകളെ വളരെ നേരം ആശ്രയിക്കേണ്ടി വന്നത് വിനയായെന്നാണ് റിപ്പോര്‍ട്ട്. ചില ജനറേറ്ററുകള്‍ പ്രവര്‍ത്തന രഹിതമായി.

LEAVE A REPLY

Please enter your comment!
Please enter your name here