ചന്ദ്രബാബു നായിഡു വീണ്ടും ഞെട്ടി, രാജ്യസഭയിലെ ആറില്‍ നാലുപേരും ബി.ജെ.പിയിലേക്ക്

0

ഡല്‍ഹി: ബി.ജെ.പിക്കെതിരെ പ്രത്യക്ഷ സഖ്യമുണ്ടാക്കി കേന്ദ്രം ഭരിക്കാന്‍ മുന്നിട്ടിറങ്ങിയ ചന്ദ്രബാബു നായിഡുവിനെ വീണ്ടും വിറപ്പിച്ച് മോദിപ്പട. ടി.ഡി.പിക്ക് രാജ്യസഭയിലുണ്ടായിരുന്ന ആറു എം.പിമാരില്‍ നാലു പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

വ്യവസായി കൂടിയായ ടി.ജി. വെങ്കിടേശ്, സി.എം. രമേശ്, വൈ സത്യനാരായണ ചൗധരി, ഗാരികപടി മോഹന്‍ റാവു എന്നിവരാണ് ബി.ജെ.പിയില്‍ ചേരുന്നുവെന്നറിയിപ്പ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കത്തുനല്‍കിയത്. ടി.ഡി.പി എന്‍.ഡി.എയിലുണ്ടായിരുന്നപ്പോള്‍ കേന്ദ്രമന്ത്രിയായിരുന്ന ചൗധരി ബാങ്ക് തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുകയാണിപ്പോള്‍. രമേശ് ആദായനികുതി വെട്ടിപ്പു കേസിലും അന്വേഷണം നേരിടുന്നുണ്ട്.

മൂന്നാം മുന്നണി രൂപീകരിക്കാന്‍ ഓടി നടക്കുന്നതിനിടെ, ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിലും ചന്ദ്രബാബു നായിഡു വന്‍ തിരിച്ചടി നേരിട്ടിരുന്നു. മൃഗീയ ഭൂരിപക്ഷം നേടിയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here