സുക്മ: ഛത്തീസ്ഗഢിൽ നക്സലുകളുമായുള്ള ആക്രമണത്തിൽ 25 സി.ആർ.പി.എഫ് സൈനികർ കൊല്ലപ്പെട്ടു. ആറ് സൈനികർക്ക് പരിക്കേറ്റു. സുഖ്മ ജില്ലയിൽ ചിന്താഗുഭക്കടുത്ത് കലാ പതാറിലാണ് ഇന്നുച്ചയോടെ ഏറ്റുമുട്ടലുണ്ടായത്. ബസ്താര്‍ ജില്ലയിലെ തെക്കന്‍ പ്രദേശമായ സുക്മയില്‍ ഇതിനു മുന്‍പും നിരവധി തവണ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയിട്ടുണ്ട്. 2010 ഏപ്രില്‍ മുതല്‍ 200ല്‍ അധികം പേരാണ് ആക്രമണത്തില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുള്ളത്.

ഉച്ചയ്ക്ക് 12. 25 നാണ് രാജ്യത്തെ ഞെട്ടിച്ചു വീണ്ടും മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. കാലാപാന്തര്‍ പ്രദേശത്ത് റോഡു നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സി.ആര്‍.പി.എഫ് ജവാന്‍മാരെ 300ല്‍ അധികം വരുന്ന മാവോയിസ്റ്റുകള്‍ ആക്രമിച്ചത് കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്തുണ്ടായ ഏറ്റുമുട്ടലിൽ 12 ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.

പ്രദേശവാസികളെ വെച്ച് സൈനികർ നിൽക്കുന്നയിടം മനസ്സിലാക്കിയ ശേഷമായിരുന്നു ആക്രമണം. ഗ്രാമീണരും സ്ത്രീകളും കറുത്ത യൂണിഫോമണിഞ്ഞ സായുധസംഘവും ചേർന്ന 300 പേരടങ്ങുന്ന കൂട്ടമാണ് ആക്രമണം നടത്തിയത്. എ.കെ 47 അടക്കം ഓട്ടോമാറ്റിക് ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. 150 സൈനികരാണ് തൊഴിലാളികൾക്ക് സംരക്ഷണത്തിനായി പോയിരുന്നത്. പരിക്കേറ്റവരെ വിമാനമാർഗം റായ്പൂർ, ജഗദാൽപൂർ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

 

 

 

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം നടന്ന സുക്മ വര്‍ഷങ്ങളായി മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here