മാര്‍ക്കണ്ഡേയ കട്ജുവിനെ വിളിച്ചുവരുത്താന്‍ സുപ്രീംകോടതിയുടെ തീരുമാനം

0

ഡല്‍ഹി: സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയോട് സാമൂഹ്യമാദ്ധ്യമത്തില്‍ പ്രതികരിച്ച മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിനെ വിളിച്ചുവരുത്താന്‍ സുപ്രീംകോടതിയുടെ തീരുമാനം. അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും കോടതിയില്‍ ഹാജരാകില്ലെന്നുമാണ് കട്ജുവിന്റെ നിലപാട്. സൗമ്യ കേസില്‍ കേരള സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി നവംബര്‍ 11 ലേക്ക് മാറ്റിയിട്ടുണ്ട്.

ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കുന്നതിനിടെയാണ് കട്ജു വിന്റെ പരാമര്‍ശത്തിനെതിരെ ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, യു.യു. ലളിത്, പി.സി. പാന്ത് എന്നിവര്‍ പ്രതികരിച്ചത്. മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച കട്ജു ഫേസ്ബുക്കിലൂടെ നടത്തിയ വിധിക്കെതിരായ വിമര്‍ശനം കോടതി ഗൗരവത്തോടെ കാണുന്നതായി ബെഞ്ച് പറഞ്ഞു. കോടതിയിലെത്തി വിശദീകരണം നല്‍കില്ലെന്നാണ് കട്ജുവിന്റെ നിലപാട്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here