നെല്ലോര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ കര്‍ഷകര്‍ നടത്തിവന്ന സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 20 പേര്‍ മരിച്ചു. 15 ഓളം പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. നിയന്ത്രണം വിട്ട ലോറി വൈദ്യൂതി പോസ്റ്റ് ഇടിച്ചു തകര്‍ത്തിട്ടാണ് സമരവേദിയിലേക്ക് പാഞ്ഞു കയറിയത്. ചരക്ക് നിറച്ച ലോറി അമിതവേഗത്തിലാണ് വന്നത്. നിരവധി വാഹനങ്ങളും കടകളും തകര്‍ത്തശേഷംമാണ് ലോറി കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞു കയറിയത്. ആറുപേര്‍ ലോറിയുടെ ടയറിനടിയില്‍പ്പെട്ടും മറ്റ് 14 പേര്‍ പോസ്റ്റു തകര്‍ന്നുണ്ടായ വൈദ്യുതാഘാതത്തിലുമാണ് മരിച്ചതെന്ന് തിരുപ്പതി എസ്പി ജയലക്ഷ്മി അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവറും ക്ളീനറും ഓടിരക്ഷപെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here