ഡല്‍ഹി: മേയ ഒന്നു മുതല്‍ തുടങ്ങുന്ന മൂന്നാം ഘട്ടത്തില്‍ പതിനെട്ട് വയസ്സു കഴിച്ച എല്ലാവര്ക്കും കുത്തിവയ്പ്പ് നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മരുന്നു കമ്പനികളുടെ പ്രതിനിധികളുമായും വിദഗ്ധ ഡോക്ടര്‍മാരുമായും നടത്തിയ യോഗത്തിനുശേഷമാണ് തീരുമാനം.
വാക്സില്‍ ഉല്പാദക കമ്പനികള്‍ കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി മുഖാന്തരം പുറത്തിറക്കുന്ന ഡോസുകളുടെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിനു നല്‍കണം. ശേഷിക്കുന്ന 50 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുവിപണിയിലും വില്‍ക്കാം. ഈ കേന്ദ്ര സര്‍ക്കാരിതര വിഹിതത്തില്‍ നിന്നു സ്വകാര്യ ആശുപത്രികള്‍ക്കും വാക്സില്‍ വാങ്ങാന്‍ സാധിക്കും. പൊതുവിപണിയിലെ വില മേയ് ഒന്നിനു മുമ്പ് വാക്സിന് ഉല്‍പാദകള്‍ പ്രഖ്യാപിക്കണം.