അഗര്‍ത്തല: ഒരു ബലാത്സഗത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരം കൂടി പുറത്ത്. ത്രിപുരയിലെ ശാന്തിര്‍ബസാറില്‍ പതിനേഴുകാരിയെ ദിവസങ്ങളോളം പൂട്ടിയിട്ട് കൂട്ടബലാത്സം ചെയ്തശേഷം തീകൊളുത്തി കൊന്നു. കൃത്യത്തിനു പിന്നില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തും അയാളുടെ അമ്മയുമെന്ന് റിപ്പോര്‍ട്ട.

ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമീപവാസികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

പെണ്‍ുട്ടിയും അജോയിയുമായി ഇഷ്ടത്തിലായിരുന്നു. വിവാഹ വാഗ്ദാനം സ്വീകരിച്ച് ഒപ്പം പോവുകയായിരുന്നു. പെണ്‍കുട്ടിയെ വിട്ടു കിട്ടാന്‍ 50,000 രൂപ അജോയ് ദുന്രപാല്‍ ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, 17,000 രൂപ മാത്രമമ അവര്‍ക്കു നല്‍കാന്‍ സാധിച്ചുള്ളൂ. തുടര്‍ന്നാണ് കൊടും ക്രൂരതയെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.

പെണ്‍കുട്ടി മരിച്ചതിനു പിന്നാലെ അജോയിയും അമ്മയും ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആശുപത്രിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here