ജയലളിതയുടെ മരണത്തിൽ സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതി

0
35

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിൽ സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതി. മാധ്യമങ്ങൾ നിരവധി സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്.  ഇതേ പോലെയുള്ള സംശയങ്ങൾ തനിക്കും ഉണ്ടെന്നും ജസ്റ്റിസ് വൈദ്യലിംഗം ഹർജി പരിഗണിക്കുന്നതിനിടെ പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം അവർക്ക് ശരിയായ ഭക്ഷണക്രമീകരണം അല്ല നൽകിയിരിക്കുന്നതെന്നാണ് കേട്ടിരിക്കുന്നത്. ആരോഗ്യസ്ഥിതി സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ അല്ല നൽകിയിരുന്നത്. മൃതദേഹം ദഹിപ്പിക്കാതെ  ഇരുന്നത് എന്ത് കൊണ്ടാണെന്നും കോടതി ചോദ്യം ഉന്നയിച്ചിട്ടുണ്ട്. അവരുടെ മരണത്തിലെ സത്യം പുറത്ത് വരണമെന്നും കോടതി  അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here