മലയാളിയായ ശരത് ചന്ദ് കരസേനാ ഉപമേധാവി

0

ഡല്‍ഹി: മലയാളിയായ ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് കരസേനാ ഉപമേധാവിയായി സ്ഥാനമേല്‍ക്കേും. ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് കരസേനാ മേധാവിയായി ചുമതലയേറ്റതിനെത്തുടര്‍ന്നാണ് ശരത് ചന്ദിന്‍റെ നിയമനം.  കൊട്ടാരക്കര കുറുമ്പല്ലൂര്‍ ശാരദാമന്ദിരത്തില്‍ പരേതനായ എന്‍ പ്രഭാകരന്‍ നായരുടെയും ജി ശാരദാമ്മയുടെയും മകനാണ്. പഞ്ചാബ്–രാജസ്ഥാന്‍ പ്രദേശത്തിന്റെ സൈനിക ചുമതലയുള്ള തെക്കു–പടിഞ്ഞാറന്‍ കരസേനാ കമാന്‍ഡിന്റെ മേധാവി (ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ്–ഇന്‍–ചീഫ്) ആയിരുന്നു.

ഇന്ത്യപാക് നിയന്ത്രണ രേഖയില്‍ കാര്‍ഗിലിലും ശ്രീലങ്കയിലെ എല്‍ടിടിഇക്കാരുമായുള്ള പോരാട്ടത്തിലും കമ്പനി കമാന്‍ഡറായിരുന്നു ശരത് ചന്ദ്. അസമില്‍ വിമതരുടെ നുഴഞ്ഞുകയറ്റം ചെറുത്ത ഓപ്പറേഷന്‍ നീറോയിലും അരുണാചല്‍ചൈനീസ് അതിര്‍ത്തിയില്‍ ബ്രിഗേഡ് കമാന്‍ഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സൈനിക സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം നാഷണല്‍ ഡിഫെന്‍സ് അക്കാദമിയിലും ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും സൈനിക വിദ്യാഭ്യാസം നേടിയ ശേഷമാണ് ശരത് ചന്ദ് 1979ല്‍ പതിനൊന്നാം ഗഡ്വാള്‍ റൈഫിള്‍സ് കമ്മീഷന്‍ഡ് ഓഫീസറായത്


Loading...

LEAVE A REPLY

Please enter your comment!
Please enter your name here