മുംബൈ ഹാജി അലി ദര്‍ഗ്ഗയില്‍ സ്ത്രീകള്‍ പ്രവേശിച്ചു

0
3

haji-ali-darga-1മുംബൈ: അഞ്ചു വര്‍ഷമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ മുംബൈ ഹാജി അലി ദര്‍ഗ്ഗയില്‍ സ്ത്രീകള്‍ പ്രവേശിച്ചു. എണ്‍പതോളം സ്ത്രീകളാണ് ഇന്നലെ ദര്‍ഗ്ഗയില്‍ പ്രവേശിച്ചത്. പോലീസിനേയും ട്രസ്റ്റിനേയും മുന്‍കൂര്‍ അറിയിക്കാതെയായിരുന്നു ഇവരുടെ സന്ദര്‍ശനം.

2012 ജൂണ്‍ വരെ ദര്‍ഗ്ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നതാണ്. എന്നാല്‍ അതിനുശേഷം സ്ത്രീകള്‍ ദര്‍ഗ്ഗയ്ക്കുള്ളില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രസ്റ്റ് ഭാരവാഹികള്‍ ഉത്തരവിറക്കുകയായിരുന്നു. മുസ്ലിം പണ്ഡിതന്‍ സെയ്ദ് പിര്‍ ഹാജി അല്‍ ഷാ ബുഖാരിയുടെ ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ദര്‍ഗ്ഗയില്‍ ഒരുപോലെ പ്രവേശനാനുമതി നല്‍കണമെന്ന് ഒക്ടോബര്‍ 24ന് സുപ്രീംകോടതി ജസ്റ്റിസ് രേവതി മോഹിതെ- ധീരെ ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here