ദിലീപ് വിഷയം: അമ്മ പിളര്‍പ്പിന്റെ വക്കിലായിരുന്നു, യോഗത്തില്‍ ആരും എതിര്‍ത്തില്ലെന്നും മോഹന്‍ലാല്‍

0

കൊച്ചി: അറസ്റ്റിനു പിന്നാലെ ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം അമ്മ കൈക്കൊള്ളുമ്പോള്‍ സംഘടന പിളര്‍പ്പിന്റെ വക്കിലായിരുന്നുവെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപ് ഇപ്പോഴും പുറത്താണ്. തെറ്റുകാരനല്ലെങ്കില്‍ തിരിച്ച് സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ഒരുപാടു പേരെ പ്രകോപനം കൊള്ളിക്കുന്ന വിഷയമായിരുന്നു അത്. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും ആവശ്യപ്പെട്ടിരുന്നില്ല. വനിതാ അംഗങ്ങള്‍ അടക്കം യോഗത്തില്‍ മൗനം പാലിച്ചുവെന്നും മോഹന്‍ലാല്‍. ഒരാളെങ്കിലും എതിര്‍ അഭിപ്രായം പറഞ്ഞിരുന്നുവെങ്കില്‍ തീരുമാനം തിരുത്തുമായിരുന്നു.

സംഘടനയില്‍ നിന്ന് രാജിവച്ചതായി ഭാവനയും രമ്യാ നമ്പീശനും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുമക്കണ്ടത് ജനറല്‍ ബോഡിയാണ്. അമ്മ തുടക്കം മുതല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. ദിലീപ് ഇപ്പോള്‍ സംഘടനയ്ക്കു പുറത്താണെന്നും മോഹന്‍ലാല്‍. ആക്രമിക്കപ്പെട്ട നടിയെ മാറ്റി നിര്‍ത്തിയിട്ടില്ല. അവര്‍ ഇതുസംബന്ധിച്ച് യാതൊരു പരാതിയും രേഖാമൂലം നല്‍കിയിട്ടില്ലെന്നും മോഹന്‍ലാല്‍ വിശദീകരിച്ചു.

തിലകന്‍ മഹാനായ നടനാണ്. ഇനി ഒന്നും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണ് അത്. അതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിഷാ സാരംഗിയുടെ വിഷയം അറിഞ്ഞപ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട ആള്‍ക്കാരുമായി സംസാരിച്ചു. അവര്‍ക്കൊപ്പം തന്നെ സംഘടന നില്‍ക്കും. സംഘടനയ്ക്കുള്ളത് 25 വര്‍ഷം മുമ്പുള്ള ബൈലയാണ്. അതിന് മാറ്റമുണ്ടാക്കും. ആരെയും തടഞ്ഞുവച്ചിട്ടില്ല. വനിതകള്‍ക്ക് സ്വതന്ത്രമായും മത്സരിക്കാന്‍ അവസരമുണ്ട്. അവര്‍ വരാത്തതിന് ആരെയെങ്കിലും പഴിച്ചിട്ടു കാര്യമില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here