ഗോള്‍ഡന്‍ ബോള്‍ ലൂക്കാ മോഡ്രിച്ചിന്, എംബാപ്പെ മികച്ച യുവതാരം

0

മോസ്‌ക്കോ: ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്.

പത്തൊമ്പതുകാരനായ കിലിയന്‍ എംബാപ്പെയാണ് റഷ്യയിലെ മികച്ച യുവതാരം. സെമിയില്‍ തോറ്റ് പുറത്തായ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌ന കൂടുതല്‍ ഗോളടിച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബെല്‍ജിയത്തിന്റെ തിബൂട്ട് കുര്‍ട്ടോയ്ക്കാണ്. മികച്ച ടീമിനുള്ള ഫെയര്‍ പ്ലേ അവാര്‍ഡ് മുന്‍ചാമ്പ്യന്‍മാരായ സ്‌പെയ്‌നാണ്.

അപ്രതീക്ഷിത കുതിപ്പ് നടത്തിയ ബെല്‍ജിയം നായകന്‍ എഡന്‍ ഹാസര്‍ഡും ഫ്രാന്‍സിന്റെ ഗ്രീസ്മാനുമാണ് മികച്ച താരത്തിനുള്ള പട്ടികയില്‍ മോഡ്രിച്ചിന് തൊട്ടുപിന്നില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ടോപ് സ്‌കോറര്‍ ലിസ്റ്റില്‍ കെയ്‌നിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് ഫ്രാന്‍സിന്റെ ഗ്രീസ്മാനും മൂന്നാം സ്ഥാനത്ത് ലുക്കാക്കുവുമാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here