വാങ്ങാനെന്ന വ്യാജേന മൊബൈല്‍ തട്ടി, ഗാനരചയിതാവും സുഹൃത്തും അറസ്റ്റില്‍

0

ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ വില്‍പ്പനസൈറ്റില്‍ വില്‍ക്കാന്‍വെന്ന മൊബൈല്‍ ഫോണ്‍ കബളിപ്പിച്ച് തട്ടിയെടുത്തതിന് സിനിമാ ഗാനരചയിതാവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. പെരിങ്ങോട്ടുകര പനോലിവീട്ടില്‍ ഷിനു (36), ഗാനരചയിതാവും സംഗീത സംവിധായകനുമായ ഏങ്ങണ്ടിയൂര്‍ പുതുവടപറമ്പില്‍ സജീവ് നവകം(45) എന്നിവരാണ് അറസ്റ്റിലായത്. കോണത്തുകുന്ന് സ്വദേശി ശ്യാം സുനിലിന്റെ പക്കല്‍നിന്ന് 25,000 രൂപ വില വരുന്ന സ്മാര്‍ട്ട് ഫോണ്‍ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പരസ്യം കണ്ട് ഉടമയില്‍ നിന്ന് ഫോണ്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കി മുങ്ങിയതോടെയാണ് പരാതി സ്‌റ്റേഷനിലെത്തിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here