ബലോന്‍ ദി ഓര്‍ പുരസ്‌കാരം ലൂക്ക മോഡ്രിച്ചിന്

0

പാരിസ്: മികച്ച ഫുട്‌ബോളര്‍ക്കുള്ള ബലോന്‍ ദി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചിന്. ലോകമെങ്ങുമുള്ള സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകള്‍ വോട്ടെടുപ്പിലൂടെയാണ് മുപ്പതംഗ പട്ടികയില്‍ നിന്ന് വിജയിയെ തിരഞ്ഞെടുത്തത്.

ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ഒരു ദശാബ്ദക്കാലത്തെ അപ്രമാദിത്വം അവസാനിപ്പിച്ചാണ് മോഡ്രിച്ച് ഈ പുരസ്‌കാരം സ്വന്തമാക്കിയത്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക നല്‍കുന്ന പുരസ്‌കാരം പാരിസില്‍ നടന്ന ചടങ്ങില്‍ മോഡ്രിച്ച് ഏറ്റുവാങ്ങി.

നോര്‍വെ താരം അഡ ഹെഗ്ബര്‍ഗിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം. ഫ്രാന്‍സ് താരം കിലിയന്‍ എംബപെയ്ക്ക് മികച്ച അണ്ടര്‍ 21 താരത്തിനുള്ള പുരസ്‌കാരം ലഭിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here