ലോറി സമരം, കഞ്ചിക്കോട് കല്ലേറില്‍ ക്ലീനര്‍ കൊല്ലപ്പെട്ടു

0

പാലക്കാട്: സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിക്കുനേരെ ഉണ്ടായ കല്ലേറില്‍ പരിക്കേറ്റ ലോറി ക്ലീനര്‍ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്.

കഞ്ചിക്കോടു വച്ചുണ്ടായ ആക്രമണത്തില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മേട്ടുപ്പാളയത്തുനിന്നും ചരക്കുമായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ക്ലീനര്‍ മുബാറകിനെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരണപ്പെട്ടത്. രണ്ടു ദിവസം മുമ്പ് തമിഴ്‌നാട്ടില്‍നിന്നു വരുന്ന ലോറികള്‍ ഈ ഭാഗങ്ങളില്‍ തടഞ്ഞിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.

സംഭവത്തില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസബ പോലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here