കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ, ബില്‍ ലോക്‌സഭ പാസാക്കി

0

ഡല്‍ഹി: പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാന്‍ വ്യവസ്ത ചെയ്യുന്ന സുപ്രധാന ബില്‍ ലോക്‌സഭ ഏകകണ്ഠമായി പാസാക്കി. ലൈംഗിക അതിക്രമത്തിന് കുറഞ്ഞ ശിക്ഷയായി 20 വര്‍ഷത്തെ തടവ് നല്‍കണമെന്നും ബില്ലില്‍ നിഷ്‌ക്കര്‍ഷിക്കുന്നു.

നിലവില്‍ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമം അനുസരിച്ച് കിട്ടാവുന്ന പരാമവധി ശിക്ഷ ജീവപര്യന്തം തടവാണ്, കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷവുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്തി ലൈംഗിക അതിക്രമത്തിന് കുറഞ്ഞ ശിക്ഷയായി 20 വര്‍ഷത്തെ തടവ് നല്‍കണമെന്നും പരമാവധി ശിക്ഷയായി വധശിക്ഷ നല്‍കണമെന്നും ബില്ലില്‍ പറയുന്നു.

കൂട്ട ലൈംഗിക അതിക്രമത്തിന് ആജീവനാന്തം തടങ്കലോ വധശിക്ഷയോ നല്‍കാം. ലൈംഗിക അതിക്രമക്കേസുകളുടെ വിചാരണ വനിതാ ജഡ്ജിയുടെ കോടതിയില്‍ ആയിരിക്കണമെന്നും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവരുടെ മൊഴി വനിതാ പൊലീസ് ഓഫീസര്‍ തന്നെ രേഖപ്പെടുത്തണമെന്നും ബില്‍ നിര്‍ദേശിക്കുന്നു.

അതേസമയം, രാജസ്ഥാന്‍, ഹരിയാന, മദ്ധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ ഇത്തരം കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമം പാസാക്കിയിട്ടുണ്ട്


Loading...

LEAVE A REPLY

Please enter your comment!
Please enter your name here