Site icon Roundupkerala.com

വിശാഖപട്ടണം ആസ്ഥാനമാക്കി 18-ാമത് റെയില്‍വേ മേഖല, സൗത്ത് കോസ്റ്റ് റെയില്‍വേ സോൺ

ന്യൂഡല്‍ഹി | വിശാഖപട്ടണം ആസ്ഥാനമാക്കി, രാജ്യത്തെ 18 ാമത് റെയില്‍വേ മേഖല, സൗത്ത് കോസ്റ്റ് റെയില്‍വേ (എസ്‌സിഒആര്‍) രൂപീകരിച്ചു് റെയില്‍വേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂണ്‍ ഒന്നു മുതല്‍ പുതിയ സൗത്ത് കോസ്റ്റ് റെയില്‍വേ സോണ്‍ പ്രവര്‍ത്തനമാരംഭിക്കും.

സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ നിലവിലുള്ള ഗുണ്ടക്കല്‍, ഗുണ്ടൂര്‍, വിജയവാഡ ഡിവിഷനുകള്‍ പുതിയ സോണിന്റെ കീഴിലാകും. ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ കീഴിലുള്ള വാള്‍ട്ടെയര്‍ ഡിവിഷന്റെ ഭാഗമായിരുന്ന, പുതുതായി രൂപീകരിച്ച വിശാഖപട്ടണം ഡിവിഷനും എസ്‌സിഒആറിന്റെ കീഴിലേക്ക് മാറും.

തെലങ്കാന രൂപീകരണത്തിലേക്കു നയിച്ച 2014 ലെ ആന്ധ്രാപ്രദേശ് പുന:സംഘടനാ നിയമമാണ് പുതിയ തീരുമാനത്തിന്റെ അടിസ്ഥാനകാരണം. അതിനുശേഷം, സംസ്ഥാനത്ത് പ്രത്യേക റെയില്‍വേ മേഖല വേണമെന്ന ആവശ്യം തുടര്‍ച്ചയായി ഉയര്‍ന്നുവന്നിരുന്നു. എന്നിരുന്നാലും, 2024 ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനവും കേന്ദ്രവും ഒരേ നിലപാടില്‍ എത്തിയപ്പോഴാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

Exit mobile version