പന്ത്രണ്ട് ദിവസം ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച് ചിത്രീകരിച്ച ദി ചലഞ്ച് സിനിമയുടെ ട്രെയ്‌ലര്‍ റഷ്യ പുറത്തുവിട്ടു. ഏപ്രില്‍ 12ന് ചിത്രം പുറത്തിറങ്ങും.
ബഹിരാകാശ നിലയത്തില്‍ വെച്ച് അബോധാവസ്ഥയിലായ ഒരു കോസ്‌മോനട്ടിനെ ചികിത്സിക്കാന്‍ ഒരു കാര്‍ഡിയാക് സര്‍ജനും ഡോക്ടര്‍മാരുടെ സംഘവും ബഹിരാകാശ നിലയത്തിലേക്കു പോവുന്നതാണ് രംഗം. കാര്‍ഡിയാക് സര്‍ജനായി എത്തുന്നത് റഷ്യന്‍ നടി യൂരിയ പെരിസില്‍ഡാണ്.
35-40 മിനിട്ട് ദൈര്‍ഷ്യമുള്ള രംഗം ചിത്രീകരിച്ചത് ബഹിരാകാശ നിലയത്തില്‍ വച്ചാണ്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും റഷ്യയിലെ ചാനല്‍ വണ്ണും യെല്ലോ, ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റുഡിയോയും സംയുക്തമായിട്ടാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്.