മറ്റൊരു ഭൂമിയുടെ സാധ്യത: വൈസെഡ് സെറ്റി ബിയിലെ വികിരണങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ശാസ്ത്രലോകം

എര്‍ത്ത് 2.0 ഉണ്ടോ ? പ്രപഞ്ചത്തിലെ വിവിധ ഗ്രഹങ്ങളെ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുമ്പോഴും വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. അതിനിടെയാണ് ഭൂമിയില്‍ നിന്നു 12 പ്രകാശവര്‍ഷം അകലെയുള്ള ഒരു ഗ്രഹത്തില്‍ നിന്നു തുടരെത്തുടരെ വികിരണങ്ങള്‍ ലഭിക്കുന്നുവെന്ന വിവരം ശാസ്ത്രജ്ഞര്‍ പുറത്തുവിടുന്നത്. വൈസെഡ് സെറ്റി ബി എന്നാണ് ഈ ഗ്രഹത്തിനു പേരു നല്‍കിയിരിക്കുന്നത്.

വൈസെഡ് സെറ്റി ബിക്കു സ്വന്തമായി ഒരു കാന്തിക മണ്ഡലമുള്ളതിന്റെ തെളിവാണ് ഈ വികരണങ്ങളെന്നാണ് അനുമാനം. ആകാംശഗംഗയിലെ സീറ്റസ് എന്ന നക്ഷത്രക്കൂട്ടത്തിലാണ് സെറ്റി സ്ഥിതി ചെയ്യുന്നത്. യു.എസില്‍ സ്ഥിതി ചെയ്യുന്ന വമ്പന്‍ ടെലിസ്‌കോപ് ശൃംഖലയായ കാള്‍ ജി ജാന്‍സ്‌കി അരേയില്‍ നിന്നുള്ള വിവരങ്ങള്‍ പഠിച്ചാണ് ഗവേഷകരുടെ നിഗമനം. പൊതുവേ പാറ നിറഞ്ഞതാണ് ഈ ഗ്രഹമെന്നാണ് 2017ല്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് നിഗമനങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here