ആകര്‍ഷകമായ ഫീച്ചറുകളുമായി റെഡ്മി നോട്ട് 11 ടി 5 ജി അവതരിപ്പിച്ചു

മുന്‍നിര സ്മാര്‍ട് ഫോണ്‍ വിതരണക്കാരായ ഷഓമിയുടെ ഉപബ്രാന്‍ഡ് റെഡ്മിയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് ഇന്ത്യയിലെത്തി. ചൈനയില്‍ അവതരിപ്പിച്ച നോട്ട് 11 ന്റെ അതേ ഡിസൈനും ഫീച്ചറുകളുമാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന റെഡ്മി നോട്ട് 11 ടി 5 ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ ഏഴു മുതല്‍ റെഡ്മി നോട്ട് 11 ടി 5 ജി വില്‍പ്പനയ്‌ക്കെത്തും.

ആറു ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയാണ് വില. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും നല്‍കണം. ടോപ്പ് എന്‍ഡ് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില.

റെഡ്മി നോട്ട് 11 ടി 5 ജിയില്‍ 90Hz വരെ റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. നോട്ട് 10-ല്‍ ഉപയോഗിച്ചിരിക്കുന്ന അമോലെഡ് സ്‌ക്രീനിന് പകരം റെഡ്മി നോട്ട് 11ടി 5ജിയില്‍ എല്‍സിഡി പാനലാണുള്ളത്. 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ആംഗിള്‍ ക്യാമറയും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ വരുന്നത്. 16 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ഷൂട്ടര്‍. മധ്യഭാഗത്ത് ഹോള്‍ പഞ്ച് കട്ട്-ഔട്ടുള്ള ഒരു അഡാപ്റ്റീവ് സിങ്ക് ഡിസ്പ്ലേയാണിത്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും മീഡിയടെക് ഡൈമെന്‍സിറ്റി 810 ചിപ്സെറ്റും സജ്ജീകരിച്ചിരിക്കുന്നു.

33ണ പ്രോ ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12.5 ഒഎസിലാണ് റെഡ്മി നോട്ട് 11ടി 5ജി പ്രവര്‍ത്തിക്കുന്നത്. റിയല്‍മി, വിവോ ഫോണുകളില്‍ കാണുന്ന റാം വിപുലീകരഗണത്തിനു സമാനമായ, വെര്‍ച്വല്‍ റാം എക്സ്റ്റന്‍ഷന്‍ ടെക്നോളജിയും ഫോണില്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here