ബെംഗളൂരു: പ്രതികൂല കാലാവസ്ഥയിലും ഭൂമിയെ നിരീക്ഷിക്കാന്‍ സാധിക്കുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം, ഇ.ഒ.എസ് 04 വിജയകരമായി വിക്ഷേപിച്ചു. മറ്റു രണ്ടു ചെറു ഉപഗ്രഹങ്ങളുള്‍പ്പെടെ മൂന്നു ഉപഗ്രഹം വിജയകരമായി നടന്നത് ഇന്നു രാവിലെ 5.59ന് ശ്രീഹരികോട്ടയിലെ സതീഷ് ധവാന് സ്പേസ്് സെന്ററില്‍ നിന്നാണ്.
ഐ.എസ്.ആര്.ഒ.യുടെ 2022ലെ ആദ്യ ദൗത്യം വിജയം. ചെയര്മാന് എസ്. സോമനാഥ് സ്ഥാനമേറ്റെടുത്തശേഷമുള്ള ആദ്യ വിക്ഷേപണം കൂടിയാണിത്. പി.എസ്.എല്‍.വി. സി 52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. 1710 കിലോഗ്രാം ഉപഗ്രഹമാണ് ഇ.ഒ.എസ്. 04. റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്. 04 വഴി പ്രതികൂല കാലാവസ്ഥയിലും തെളിമയാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ സാധിക്കും. പത്തു വര്‍ഷമാണ് ആയുസ്. കാര്‍ഷിക ഗവേഷണം, പ്രളയസാധ്യതാ പഠനം, ഭൂഗര്‍ഭ ഉപരിതല ജലപഠനം എന്നിവയ്ക്കുള്ള വിവരങ്ങള്‍ ഉപഗ്രഹം കൈമാറും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഇന്‍സ്പെയര്‍സാറ്റ് ഒന്നും ഐ.എസ്.ആര്.ഒ.യുടെ ഐ.എന്‍.എസ്.-2 ടി.ഡി.യുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്.
Indian Space Research Organisation launches PSLV-C52/EOS-04 from Satish Dhawan Space Centre, Sriharikota