തിരുവനന്തപുരം: ആറു മാസത്തെ ചൊവ്വാ പര്യവേക്ഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച മംഗള്യാന് ദൗത്യം ഏഴു വര്‍ഷം പൂര്‍ത്തിയാക്കി. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങള്‍ എന്നിവയുടെ പഠനത്തിനാണ് പേടകം വിക്ഷേപിച്ചത്.
ഓരോ കാലാവസ്ഥയിലും ചൊവ്വയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഒപ്പിയെടുക്കാന്‍ പേടകത്തിനു കഴിഞ്ഞിട്ടുണ്ട്. ചെറിയ സാങ്കേതിക പ്രശ്നങ്ങള്‍ അവഗണിച്ച് ഒരു വര്‍ഷം കൂടി തുടരാനാണ് ഐ.എസ്.ആര്.ഒയുടെ ശ്രമം. ഇന്ത്യയിലെ രണ്ടു വര്‍ഷമാണ് ചൊവ്വയിലെ ഒരു വര്‍ഷം. കണക്കു പ്രകാവം പേടകം മൂന്നു ചൊവ്വാ വര്‍ഷങ്ങള്‍ പിന്നിട്ടു. 2023 ലെ ചന്ദ്രയാന്‍ 3 ദൗത്യത്തിനുശേഷം രണ്ടാം മംഗള്യാന് ദൗത്യം ലക്ഷ്യമിടുകയാണ് ഐ.എസ്.ആര്.ഒ.