കണ്ണില്ലാത്തവര്‍ക്കും കാണണ്ടേ… വേണമെന്നാണ് മറുപടിയെങ്കില്‍ അതിനുള്ള വഴി തെളിയുന്നു. അന്ധയയെ അതിജീവിച്ച്, കണ്ണുള്ളവരെപോലെ കാഴ്ചകള്‍ കാണാന്‍ സഹായിക്കുന്ന ഹൈ ടെക് ഗ്ലാസുകള്‍ തയാറാകുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് ശാസ്ത്രലോകത്തു നിന്നു പുറത്തുവരുന്നത്. കുരങ്ങുകളിലെ പരീക്ഷണം വിജയിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ആധുനിക ക്യാമറകളോടു കൂടിയ ഈ ഗ്ലാസുകള്‍ക്ക് ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ വയറസിന്റ സഹായമില്ലാതെ, സിഗ്നലുകളായി മസ്തിഷ്കത്തിലേക്കു അയക്കാന്‍ കഴിവുണ്ട്. കണ്ണിനും മസതിഷ്കത്തിനു മിടയിലെ നാഡീവ്യൂഹങ്ങളെ മറികടന്നുള്ളതാണ് ഈ പ്രവര്‍ത്തനം. അതിനാല്‍ തന്നെ, വലിയൊരു വിഭാഗം കാഴ്ചയില്ലാത്തവരുടെ പ്രശ്നത്തിനു പരിഹാരം കണ്ടെത്താന്‍ സാധിച്ചേക്കുമെന്നാണ് അണിയറിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കണക്കുകൂട്ടല്‍.
മസ്തിഷ്കത്തില്‍ വിഷ്വല്‍ ഇമേജുകളെ സൃഷ്ടിക്കാന്‍ കഴിവുള്ള ന്യുറോപ്രോസെ്തസിസ് എന്ന ഉപകരണത്തെ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന നെസ്റോര് പദ്ധതിയുടെ ഭാഗമായാണ് ഏറ്റവും പുതിയ കണ്ണടകള്‍ വികസിപ്പിക്കുന്നത്. ഐന്ഡ്ഹോവന് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ഉള്‍പ്പെടെയുള്ള ഡച്ച് സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് പദ്ധതിക്കു പിന്നില്‍. ക്യാമറ എടുക്കുന്ന ചിത്രങ്ങള്‍ വ്യക്തിയുടെ വിഷ്വല്‍ കോര്ടെക്സില് ഘടിപ്പിച്ച ഒരു ചിപ്പിലേക്കു വയര്‍ലെസ് സാങ്കേതിക വിദ്യയിലുടെ അടക്കും. കണ്ണുകളില്‍ കാണുന്ന കാഴ്ചകള്‍ സിഗ്നലുകളായി മസ്തിഷ്കത്തിലേക്കു അയക്കുന്ന സ്വാഭാവിക പ്രക്രിയക്കു സമാനമായ രീതി.