സാനിറ്ററി പാഡുകൾ സുരക്ഷിതമോ? മാരക രോഗങ്ങൾ ഉണ്ടാക്കുന്ന വിഷ വസ്തുക്കൾ ഉപയോഗിക്കുന്നു, അലർജി മുതൽ വന്ധ്യതയ്ക്കും അർബുദത്തിനും സാധ്യതയെന്ന് പഠനം

ആർത്തവ സംബന്ധമായ ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിനായി യൂറോപ്പിൽ അനുവദനീയമായ അളവുകൾ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം പരിധികൾ നിശ്ചയിക്കിട്ടില്ല. അതിനാൽ തന്നെ, ഇന്ത്യൻ വിപണിയിൽ മേധാവിത്വമുള്ള സാനിറ്ററി പാഡുകളിൽ ഉപയോഗിക്കപ്പെടുന്ന രാസ പദാർത്ഥങ്ങളുടെ അളവ് ചർച്ചയാകാറില്ല. എന്നാൽ സാനിറ്ററി പാഡുകളിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കൾ പഠനം പുറത്തുവരുമ്പോൾ ഇവയുടെ സുരക്ഷിതത്വം ചർച്ചയാവുകയാണ്.

പല സാനിറ്ററി പാഡുകളിലും കാർസിനോജൻ, പ്രത്യുൽപാദന വിഷവസ്തുക്കൾ, എൻഡോക്രൈൻ ഡിസ്റപ്റ്ററുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് പഠനം കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് റാപ്ഡ് ഇൻ സീക്രസി എന്ന പേരിലുള്ള പഠനം ടോക്‌സിക് ലിങ്ക് പ്രസിദ്ധീകരിച്ചത്. ഫാലേറ്റ്‌സ്, വോളറ്റൈൽ ഓർഗാനിക് കോംപൗണ്ട് എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം ഇന്ത്യയിൽ വിൽക്കുന്ന പല സാനിറ്ററി പാഡുകളിലുമുള്ളതായി പഠനസംഘം പറയുന്നു. ഇവ സ്ത്രീകളിൽ അലർജി മുതൽ വന്ധ്യതയും അർബുദവും വരെയുള്ള ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് പഠനത്തിലെ കണ്ടെത്തൽ.

ഉത്പ്പന്നത്തെ മൃദുവാക്കാനും അയവുള്ളതാക്കാനും ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫാലേറ്റ്‌സ്. ഇതാകട്ടെ വിവിധ പ്‌ളാസ്റ്റിക് ഉത്പ്പന്നങ്ങളിൽ കാലങ്ങളായി ഉപയോഗിക്കുന്ന രാസവസ്തുവാണ്. രാജ്യത്ത് ഏറ്റവുമധികം വിൽക്കുന്ന രണ്ട് ബ്രാൻഡുകളിൽ ആറ് തരത്തിലുള്ള ഫാലേറ്റുകൾ അടങ്ങിയിരിക്കുന്നതായി പഠനം കണ്ടെത്തി. സ്ത്രീകളെ വന്ധ്യതയിലേക്ക് ഉൾപ്പെടെ നയിക്കുന്ന എൻഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്കുവരെ ഫാലേറ്റ്‌സ് കാരണമാകും. കൂടാതെ ഗർഭധാരണത്തിലെ സങ്കീർണതകൾ, ഇൻസുലിൻ പ്രതിരോധം, രക്താതിസമ്മർദം മുതലായവയിലേക്കും ഫാലേറ്റ്‌സ് തള്ളിവിടുന്നു.

സാനിറ്ററി നാപ്കിനുകളിൽ ഉപയോഗിക്കുന്ന അത്യപകടകാരിയായ മറ്റൊരു രാസവസ്തുവാണ് പാസുകളിൽ സുഗന്ധത്തിനായി ഉപയോഗിക്കുന്ന വോളറ്റൈൽ ഓർഗാനിക് കോമ്പൗണ്ട്. ഇവ എളുപ്പത്തിൽ ബാഷ്പീകരിക്കപ്പെടുന്നു. പെർഫ്യൂമുകൾ, പെയിന്റുകൾ, എയർ ഫ്രഷ്‌നറുകൾ എന്നിവയിൽ വിഒസി വ്യാപകമായി ഉപയോഗിക്കാറുണ്ട്. ക്ഷീണം, ബോധക്ഷയം, വിളർച്ച, ത്വക്ക് രോഗങ്ങൾ എന്നിവ മുതൽ വൃക്കരോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയ്ക്ക് വരെ വിഒസി കാരണമാകാം. കൂടാതെ ഈ രാസവസ്തു തലച്ചോറിന്റെ പ്രവർത്തനങ്ങളേയും ദോഷകരമായി ബാധിച്ചേക്കാം.

ഇത്തരം വസ്തുക്കൾ യൂറോപ്യൻ യൂണിയൻ നിശ്ചയിച്ചിട്ടുള്ള അളവിൽ കൂടുതൽ ഉള്ളതായി പഠനത്തിൽ കണ്ടെത്തിയിട്ടില്ല. ഭൂരിപക്ഷം സ്ത്രീകളും സാനിറ്ററി പാഡുകളെ പതിവായി ആശ്രയിക്കുന്നവരാണ്. ദേശീയ കുടുംബാരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 15നും 24നും ഇടയിൽ പ്രായമുള്ള 65 ശതമാനം സ്ത്രീകളും സാനിറ്ററി പാഡ് ഉപയോഗിക്കുന്നുണ്ട്. വിപണിയിൽ ലഭ്യമായ പത്തോളം പാഡുകളാണ് പഠനവിധേയമാക്കിയത്.

Titled ‘Wrapped in Secrecy’, the report presents a detailed investigation that the researchers did to find out the presence of specific chemicals – phthalates and volatile organic compounds (VOCs).

LEAVE A REPLY

Please enter your comment!
Please enter your name here