വാട്സ് അപ് സ്വകാര്യത ചോർത്തുമോ? ആരോപണങ്ങൾ പരിശോധിക്കാൻ കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി | ഉപയോക്താവ് അറിയാതെ വാട്സാപ്പ് രഹസ്യമായി മൈക്രോഫോൺ ഉപയോഗിക്കുന്നു എന്ന ആരോപണം കേന്ദ്രസർക്കാർ പരിശോധിക്കുന്നു. ട്വിറ്ററിലെ എന്‍ജിനീയറായ ഫോക്ക് ഡാബിരി ഉന്നയിച്ച ആരോപണം സൈബർ ലോകത്ത് ചലനങ്ങൾ സൃഷ്ടിക്കുകയാണ്.

താന്‍ ഉറങ്ങുന്ന സമയത്ത് പലതവണ വാട്‌സാപ്പ് തന്റെ ഫോണിലെ മൈക്രോഫോണ്‍ ഉപയോഗിച്ചു എന്നാണ് ഡാബിരിയുടെ ആരോപണം. അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ നിരവധിയാളുകള്‍ സമാന അനുഭവമുണ്ടായതായി അറിയിച്ച് രംഗത്തെത്തി. വാട്‌സാപ്പിനെ വിശ്വസിക്കാന്‍ കൊള്ളിലെന്ന് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കും ട്വീറ്റ് ചെയ്തു.

ഇത്തരം സ്വകാര്യതയുടെ ലംഘനം അംഗീകരിക്കാനാകില്ലെന്നാണ് ഐ.ടി. സഹമാനി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. സംഭവം അടിയന്തിരമായി പരിശോധിക്കുമെന്നും പുതിയ ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെങ്കിലും എന്തെങ്കിലും ലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ ഇതില്‍ നടപടി സ്വീകരിക്കുമെന്നും. ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here