ഭൂമിയെപോലെ സൂര്യനെ ചുറ്റുന്ന കമൊഒലെവയുടെ പിറവി ചന്ദ്രനില്‍ നിന്ന് ? പൊട്ടിത്തെറിച്ച് ഉണ്ടായതെന്ന് ശാസ്ത്രജ്ഞര്‍

ഭൂമിക്കു സമീപം സൗരയുഥത്തില്‍ 27,000 ല്‍ അധികം വസ്തുക്കളുണ്ട്. മിക്കതും ചൊവ്വ, വ്യാഴം എന്നിവയ്ക്കിടയിലുള്ള ആന്തരിക സൗരയുഥത്തില്‍ നിന്നുള്ളതാണ്. അടുത്തിടെയാണ് ഭൂമിക്ക് ഏറ്റവും അടുത്ത് മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തമായി ഒരു ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഭൂമിയില്‍ നിന്നും ഏകദേശം അഞ്ചു ദശലക്ഷം മൈല്‍ അകലെ, ഭൂമിയെ പോലെ സൂര്യനെ ചുറ്റുന്ന ഒരു ഛിന്നഗ്രഹമാണിത്. 2016 ലാണ് ഹവായിലെ പാര്‍സ്റ്റാഴ്‌സ് എന്ന ടെലിസ്‌പോകപ്പിലൂടെ കമൊഒലെവ എന്ന ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

150- 190 അടി വ്യാസമുള്ള ഒരു യന്ത്ര ഊഞ്ഞാലിന്റെ വലിപ്പമാണ് ഛിന്നഗ്രഹത്തിനുള്ളതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇപ്പോഴിതാ ഈ ഛിന്നഗ്രഹത്തെക്കുറിച്ച് പുതിയ ചില കണ്ടെത്തലുകള്‍ കൂടി ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നു.

കമൊലലെവ ചന്ദ്രന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ച് രൂപപ്പെട്ടതാകാമെന്ന കണ്ടെത്തലാണ് അമേരിക്കയിലെ അരിസോണ സര്‍വകലാശാലയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ജ്യോതിശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. തെക്കന്‍ അരിസോണിയിലെ ഗ്രഹാം പര്‍വതത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് അരിസോണ നിയന്ത്രിക്കുന്ന ലാര്‍ജ് ബൈനോക്കുലകള്‍ ടെലിസ്‌കോപ് ഉപയോഗിച്ചാണ ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥിയായ ബെന്‍ ഷാര്‍ക്കിയുടെ നേതൃത്വത്തിലുള്ള ജ്യോതിശാസ്ത്രജ്ഞരുടെ സംഘം കമൊഒലെവയെ നിരീക്ഷിച്ചത്. നേച്ചര്‍ കമ്മ്യുണിക്കേഷന്‍സ് എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റിലാണ് പഠനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സൂര്യനെ ഭ്രമണം ചെയ്യുന്നതിനാല്‍ ഛിന്നഗ്രഹത്തെ എപ്പോഴും കാണാനാകില്ല. ഏപ്രില്‍ മാസത്തില്‍ ഏതാനും ആഴ്ചകള്‍ മാത്രമേ കാമോവോലേവയെ ഭൂമിയില്‍ നിന്നു നിരീക്ഷിക്കാനാകൂ. അതും താരതമ്യേന മങ്ങിയ നിലയില്‍.

2021 ഏപ്രിലിലും ജ്യോതിശാസ്ത്രജ്ഞര്‍ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചിട്ടുണ്ട്. മറ്റു ഛിന്നഗ്രഹങ്ങളിലേതുപോലെ സിലിക്കേറ്റിന്റെ സാന്നിദ്ധ്യം കമൊഒലെവയിലും ഉണ്ട്. എന്നാല്‍, ചന്ദ്രന്റേതായ സമാനതകള്‍ ഛിന്നഗ്രഹത്തിനുള്ളതാണ് ആശയക്കുഴപ്പത്തിനു വഴിയൊരുക്കിയത്. ചന്ദ്രനിലെ പാറകളില്‍ നിന്നു പ്രകാശം പ്രതിഫലിക്കുന്നതുപോലെ കമൊഒലെവയില്‍ നിന്നും പ്രകാശം പ്രതിഫലിക്കുന്നുണ്ടെന്നുള്ളതാണ് മറ്റൊരു കണ്ടെത്തല്‍.

Kamo’oalewa, a near- Earth asteroid that remains fairly close to Earth in its orbit around the sun may actually be a long-lost piece of the moon. Researchers from the University of Arizona announced in a new peer-reviewed paper that Communications Earth and Environment (Nature) published on November 11, 2021. Astronomers believe the asteroid may have come from the moon, but they are unsure how it could have broken off.

LEAVE A REPLY

Please enter your comment!
Please enter your name here