പ്രപഞ്ചത്തിന് പശ്ചാത്തല സംഗീതമുണ്ടോ ? ചില ശബ്ദങ്ങള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍, വഴിത്തിരിവ്

ശാസ്ത്രവും സാങ്കേതിക വിദ്യയുമൊക്കെ വളരെയേറെ പുരോഗമിച്ചിട്ടും പ്രപഞ്ചത്തിന്റെ പല വശങ്ങളും ഇപ്പോഴും നിഗൂഢമാണ്. അത്തരത്തിലുള്ള ഒരു ബഹിരാകാശ പ്രതിഭാസമാണ് ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍. പ്രപഞ്ചത്തിന്റെ ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ പശ്ചാത്തല ശബ്ദം ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയെന്ന വിവരമാണ് ഈ മേഖലയില്‍ നിന്നു പുറത്തുവരുന്നത്. ആരവം സൃഷ്ടിക്കുന്ന ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ ആദ്യ തെളിവ് പ്രപഞ്ച ഗവേഷണങ്ങളില്‍ വഴിത്തിരിവാകുമെന്നാണ് നീരീക്ഷണം.

ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ പ്രപഞ്ചത്തിന്റെ ഘടനയിലെ അലകളാണ്. അത് പ്രകാശവേഗതയില്‍ ഏതാണ്ട് പൂര്‍ണമായും തടസമില്ലാതെ സഞ്ചരിക്കുമെന്നും ഒരു നൂറ്റാണ്ട് മുന്‍പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റിയില്‍ പ്രവചിച്ചിരുന്നു. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ആദ്യമായി കണ്ടെത്തിയത് 2015 ല്‍ യുഎസ് ആസ്ഥാനമായുള്ള രണ്ട് ലിഗോകള്‍ വഴിയാണ്. അമേരിക്കയിലെ കാല്‍ടെക്, എംഐറ്റി എന്നീ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രണ്ട് സ്റ്റേഷനുകളിലായാണ് ഈ പരീക്ഷണം നടന്നത്.

കൊടിക്കണക്കിന് പ്രകാശവര്‍ഷം അകലെ രണ്ട് തമോഗര്‍ത്തങ്ങള്‍ തമ്മില്‍ ചുറ്റിക്കറങ്ങി ഒന്നായ സംഭവത്തിന്റെ ‘ശബ്ദം’ ആണ് മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര ശാസ്ത്രസംഘം ഇപ്പോള്‍ തിരിച്ചറിഞ്ഞത്. ആവൃത്തി കുറഞ്ഞ ഗുരുത്വാകര്‍ഷണ തരംഗങ്ങളെ നിരീക്ഷിക്കുന്ന പരീക്ഷണമായ പള്‍സാര്‍ ടൈമിങ് അറേയുടെ ഭാഗമായുള്ള കണ്ടെത്തല്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. ലോകത്തെ ആറ് വലിയ റേഡിയോ ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ വര്‍ഷങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് കണ്ടെത്തല്‍.

പരസ്പരം ഭ്രമണം ചെയ്യുന്ന തമോഗര്‍ത്തങ്ങളെയാണ് സംഘം നിരീക്ഷണ വിധേയമാക്കിയത്. ഇവയില്‍നിന്നുള്ള ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ ആവൃത്തി വളരെ കുറവാണ്. എന്നാല്‍, ഇവയുടെ തരംഗദൈര്‍ഘ്യം പ്രകാശ വര്‍ഷങ്ങള്‍ നീളുന്നതും. അതുകൊണ്ടുതന്നെ ഇവയുടെ സാന്നിധ്യം തിരിച്ചറിയുക പ്രയാസകരമാണ്. പള്‍സാര്‍ ന്യൂട്രോണ്‍ നക്ഷത്രങ്ങളില്‍നിന്ന് ഇടവേളകളില്‍ എത്തുന്ന പ്രകാശത്തേയും ശാസ്ത്രസംഘം അളവുകോലാക്കി. ഇതുവഴിയാണ് നാനോ-ഹെര്‍ട്‌സ് ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ ആരവം തിരിച്ചറിഞ്ഞത്.

ഇന്ത്യ, യുഎസ്, കാനഡ, യൂറോപ്പ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരാണ് ഗവേഷണത്തില്‍ പങ്കാളികളായത്. ഇന്ത്യന്‍ പള്‍സര്‍ ടൈമിങ് അറേയുടെ അധ്യക്ഷന്‍ പ്രൊഫ. എ ഗോപകുമാര്‍, ജര്‍മ്മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ ആസ്ട്രോണമിയിലെ ഗവേഷകനായ ഡോ. എം എ കൃഷ്ണകുമാര്‍, യുഎസ് വിസ്‌കോണ്‍സിന്‍ സര്‍വകലാശാല-ാ പോസ്റ്റ്‌ഡോക്റ്ററല്‍ ഫെലോ അഭിമന്യു സുശോഭനന്‍, ഹൈദരാബാദ് ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകന്‍ കെ നോബിള്‍സണ്‍, ഐസര്‍ കൊല്‍ക്കത്തയിലെ ഫസല്‍ കരീം എന്നിവരാണ് ഗവേഷക സംഘത്തിലെ മലയാളികള്‍. പുനെ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്‌ട്രോഫിസിക്സിലെ ജയന്റ് മെട്രോവേവ് റേഡിയോ ടെലിസ്‌കോപ്പ് പുതിയ കണ്ടെത്തലിന് നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കി.

The universe is filled with a constant hum of gravitational waves, according to new observations from separate teams of scientists around the world. Four independent collaborations have spotted a background of gravitational waves that passes through our Galaxy, opening a new window on the astrophysical and cosmological processes that could produce such waves.

LEAVE A REPLY

Please enter your comment!
Please enter your name here