ബെയ്ജിംങ്: നിയന്ത്രണം നഷ്ടമായ ചൈനീസ് ലോങ്മാര്‍ച്ച് 5 ബി റോക്കറ്റിന്റെ ഭാഗങ്ങള്‍ കടലില്‍ പതിച്ചു. മാലിദ്വീപിനടത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രദേശത്താണ് പതിച്ചതെന്നാണ് കരുതുന്നത്.
ഞായറാഴ്ച രാവിലെ ഒമ്പതിന് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിച്ചുവെന്നാണ് അനുമാനം. ഭൂമാന്തരീക്ഷത്തില് കടന്നപ്പോള്‍ തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ വലിയൊരു ഭാഗം കത്തിനശിച്ചിരുന്നുവെന്നാണ് ചൈനീസ് ബഹിരാകാശ ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.