പ്രഥമ ബഹിവാകാശ ദൗത്യം ഗഗന്‍യാന്‍ തിരികെ ഇറക്കുക അറബിക്കടലില്‍, അല്ലെങ്കില്‍ ബംഗാള്‍ ഉള്‍ക്കടലില്‍

തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യത്തിനു ശേഷം സഞ്ചാരികളുമായി മടങ്ങിയെത്തുന്ന ഗഗന്‍യാന്‍ പേടകം അറബിക്കടലില്‍ ഇറക്കും. ഏതെങ്കിലും കാരണവശാല്‍ അറബിക്കടലില്‍ ഇറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ ബംഗാള്‍ ഉള്‍ക്കടലാകും തെരഞ്ഞെടുക്കുക. അടുത്ത വര്‍ഷമാണ് ഗഗന്‍യാന്‍ ദൗത്യം നിശ്ചയിച്ചിട്ടുള്ളത്.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആളില്ലാ ആദ്യ ദൗത്യം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ഐ.എസ്.ആര്‍.ഒയുടെ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ വ്യക്തമാക്കി. ഇതിനായി വികാസ് എന്‍ജിന്‍, ക്രയോജനിക് എന്‍ജിന്‍, രക്ഷാസംവിധാനം തുടങ്ങിയവയുടെ പരീക്ഷണ പരിശോധന നടന്നുവരുകയാണ്.

2019ല്‍ പ്രവര്‍ത്തനമാരംഭിച്ച എച്ച്.എസ്.എഫ്.സിയുടെ ആദ്യ ദൗത്യമാണ് ഗഗന്‍യാന്‍. സുരക്ഷിതമായും പരമാവധി ചെവലു കുറച്ചും മനുഷ്യരെ ബഹിരാകാശത്തെത്തിക്കുകയാണു സ്ഥാപനത്തിന്റെ ലക്ഷ്യം. ഗഗന്‍യാനിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാലു യാത്രികരും റഷ്യയില്‍ 15 മാസം പരിശീലനം പൂര്‍ത്തിയാക്കി. ബെംഗളൂരുവിലെ ആസ്ട്രോനോട്ട് ട്രെയിനിങ് ഫെസിലിറ്റിയിലാണ് തുടര്‍ തയ്യാറെടുപ്പുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here