ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രം, സാമൂഹിക മാധ്യമങ്ങളിൽ ആൻഡ്രൂ മക് കാർത്തിയുടെ ചിത്രം വയറൽ

ഇതുവരെ പകര്‍ത്തിയതില്‍ ചന്ദ്രന്റെ ഏറ്റവും സമഗ്രമായ ചിത്രമാണ് തന്റേതെന്ന് അവകാശപ്പെടുകയാണ് അമേരിക്കന്‍ ആസ്‌ട്രോ ഫോട്ടോഗ്രാഫറായ ആന്‍ഡ്രൂ മക് കാര്‍ത്തി.  ചന്ദ്രന്റെ ചിത്രം ആന്‍ഡ്രൂ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞ ചിത്രങ്ങളില്‍ ചന്ദ്രന്റെ ഉപരിതലം ഏറ്റവും സ്പഷ്ടമായി കാണാം, ഏറ്റവും സൂക്ഷ്മമായ ഘടകങ്ങള്‍വരെ വ്യക്തമാണ്.

രണ്ട് ദൂരദര്‍ശിനികളും പലപ്പോഴായി പകര്‍ത്തിയ 2,80,000 ചിത്രങ്ങളുപയോഗിച്ചാണ് ചന്ദ്രന്റെ ഏറ്റവും സമഗ്രമായ ചിത്രം താന്‍ സ്വന്തമാക്കിയതെന്ന് ആന്‍ഡ്രൂ അവകാശപ്പെടുന്നു. ഫുള്‍സൈസ് ചിത്രത്തിന് ഒരു ജിഗാപിക്‌സല്‍ലിനേക്കാള്‍ വലിപ്പമുണ്ടെന്ന് ആന്‍ഡ്രൂ പറയുന്നു. ചിത്രം സൂം ചെയ്ത് നോക്കിയാല്‍ കൂടുതല്‍ വ്യക്തത വരുമെന്നും ആന്‍ഡ്രൂ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ചന്ദ്രന്റെ മുഴുച്ചിത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കരുതെന്നും അത് നിങ്ങളുടെ കമ്പ്യൂട്ടറിനെ തകര്‍ക്കുമെന്നും ട്വിറ്ററില്‍ ചിത്രം പങ്കുവെച്ച് ആന്‍ഡ്രൂ കുറിച്ചു. ചിത്രത്തിന്റെ പകര്‍പ്പിനായി തന്റെ വെബ്‌സൈറ്റിന്റെ ലിങ്കും ആന്‍ഡ്രൂ ഷെയര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here