ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ; അറിയേണ്ടതെല്ലാം

വീഡിയോ സ്ട്രീമിങ് ഓടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈമിലെ വിഡിയോകൾ സ്ഥിരമായി സ്മാർട്ഫോണിൽ കാണുന്നവർക്കായി പ്രൈം വീഡിയോ മൊബൈൽ എഡിഷൻ കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചു. ഒരൊറ്റ വ്യക്തിക്ക് മാത്രം ഉപയോഗിക്കാവുന്ന വിധം മൊബൈൽ ഫോണിൽ മാത്രം വീഡിയോ കാണാവുന്ന സ്ട്രീമിങ് സംവിധാനമാണ് പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ഒരുക്കുന്നത്.

മൊബൈൽ ഉപഭോക്താക്കൾ ഏറെയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കായി സ്റ്റാൻഡേർഡ് ക്വാളിറ്റിയിൽ സ്ട്രീമിംഗ് ആണ് പ്രൈം വീഡിയോ മൊബൈൽ എഡിഷൻ വാഗ്ദാനം ചെയ്യുന്നത്. 89 രൂപ മാത്രമുള്ള ഇൻട്രൊഡക്ടറി പ്ലാനും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ടെലികോം ഭീമന്മാരായ ഭാരതി എയർടെല്ലുമായി സഹകരിച്ചാണ് പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.

പ്ലാൻ പ്രകാരം പ്രീപെയ്ഡ് റീചാർജ് പ്ലാനിലുള്ള എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും മൊബൈൽ നമ്പർ ഉപയോഗിച്ച് എയർടെൽ താങ്ക്സ് അപ്ലിക്കേഷനിലൂടെ ആമസോണിലേക്ക് സൈൻ അപ്പ് ചെയ്യാം. തുടർന്ന് 30 ദിവസത്തേക്ക് സൗജന്യ ട്രയൽ ലഭിക്കും. ഇതിന് ശേഷം 89 രൂപ മുതൽ ആരംഭിക്കുന്ന വിവിധ പ്രീപെയ്ഡ് റീചാർജുകളിലൂടെ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സേവനം തുടരാം. 89 രൂപയുടെ റീചാർജിൽ പ്രൈം വീഡിയോ മൊബൈൽ എഡിഷനൊപ്പം 28 ദിവസത്തേക്ക് 6 ജിബി ഡേറ്റയും ഒരുക്കിയിട്ടുണ്ട്. അതെ സമയം 299 രൂപയ്ക്ക് റീചാർജ് ചെയ്താൽപ്രൈം വീഡിയോ മൊബൈൽ എഡിഷനൊപ്പം അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 1.5 ജിബി ഡാറ്റയും ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here