തിരുവനന്തപുരം: നക്സല്‍ ബാധിത പ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും പോലീസ് സേനയ്ക്കു കരുത്താകാന്‍ ഗൂര്‍ഖയെത്തി. ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഫോവീല് ഡ്രൈവ് എ.സി വാഹനം പോലീസ് സ്റ്റേഷനുകള്‍ക്കു കൈമാറി.
സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണ പദ്ധതി എന്നിവ പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് കേരള പോലീസ് പുതിയ വാഹനങ്ങള്‍ വാങ്ങിയത്. മഹീന്ദ്രയുടെ ഓഫ്റോഡ് വാഹനങ്ങള്‍ നേരത്തെ പോലീസ് സേനയുടെ ഭാഗമാക്കിയിട്ടുണ്ട്. എന്നാല്‍ ഫോഴ്സില്‍ നിന്ന് 46 ഫോര്‍ ബൈ ഫോര്‍ വാഹനങ്ങള്‍ വാങ്ങുന്നത് ഇതാദ്യമാണ്. 13.25 ലക്ഷം രൂപയാണ് വില. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഗൂര്‍ഖയുടെ ബി.എസ്. 6 വകഭേദം വിപണിയിലെത്തിയത്.
പഴയ മോഡലിനെക്കാളും 22 മി.മീറ്റര്‍ നീളവും 20 മി. മീറ്റര്‍ ഉയവമുണ്ട്. ഓവര്‍ഹാങ് 13 സെ. മീറ്റര്‍ കൂട്ടി പുതിയ സുരക്ഷാ നിയമങ്ങള്‍ക്കനുസരിച്ച് ബമ്പറും മറ്റും പരിഷ്കരിച്ചിട്ടുണ്ട്. നല്ല സ്റ്റിയറിംഗ്, ടച്ച് സ്ക്രീന്‍ സ്റ്റീരിയോ, മികച്ച എസി എന്നിവയും ഗൂര്‍ഖയുടെ അഴക് വര്‍ദ്ധിപ്പിക്കുന്നു. പുറത്തേക്ക് ഉയര്‍ന്നു നില്ക്കുന്ന സ്നോര്‍ക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റ് എപ്പോള്‍ വേണമെങ്കിലും ബോണറ്റ് ഉയരത്തില്‍ വെള്ളത്തിലൂടെ ഓടാന്‍ സഹായകരമാകും.