ഫൈസര്‍ കോവിഡ് വാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

അടിയന്തിര ഉപയോഗത്തിനായി ഫൈസര്‍-ബയോ എന്‍ടെക്കിന്റെ കൊറോണ വൈറസ് വാക്‌സിന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. ഫൈസറും ബയോ ടെക്കും വികസിപ്പിച്ച കൊറോണ വൈറസ് വാക്‌സിനാണ് അംഗീകാരം. ഇതോടെ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നല്‍കുന്ന ആദ്യത്തെ വാക്‌സിനാണിത്.

നിരവധി രാജ്യങ്ങള്‍ ഇതിനകം തന്നെ ഫൈസര്‍-ബയോ ടെക്കിന്റെ ഡോസുകള്‍ നല്‍കുന്നുണ്ട്. അമേരിക്കന്‍-ജര്‍മ്മന്‍ വാക്‌സിന്‍ ആദ്യമായി ബ്രിട്ടണാണ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ മാസം എട്ടു മുതല്‍ കുത്തിവയ്പ് ആരംഭിക്കുകയും ചെയ്തു. കാനഡ, ഖത്തര്‍, ബഹ്റൈന്‍, മെക്‌സിക്കോ എന്നിവയാണ് ഫൈസര്‍-ബയോ ടെക്കിന്റെ ഡോസുകള്‍ അംഗീകരിച്ച മറ്റ് രാജ്യങ്ങള്‍.

സിംഗപ്പൂര്‍ തങ്ങളുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫിസര്‍-ബയോ ടെക് വാക്‌സിന്‍ നല്‍കി വാക്‌സിനേഷന്‍ ആരംഭിച്ചു. ഇതോടെ മരുന്ന് പരീക്ഷിക്കുന്ന ആദ്യത്തെ ഏഷ്യന്‍ രാജ്യമായി സിംഗപ്പൂര്‍ മാറി.

വാക്‌സിനുകളുടെ കാര്യക്ഷമതയും സുരക്ഷയും നിര്‍ണ്ണയിക്കാന്‍ നിരവധി രാജ്യങ്ങള്‍ക്ക് സ്വന്തമായി ശേഷിയുണ്ടെങ്കിലും വികസ്വര രാജ്യങ്ങള്‍ ഇതിനായി ലോകാരോഗ്യ സംഘടനയെയാണ് ആശ്രയിക്കുന്നത്. കോവിഡ് -19 വാക്സിനുകളിലേക്കുള്ള ആഗോള പ്രവേശനം ഉറപ്പുവരുത്തുന്നതിനുള്ള വളരെ നല്ല നടപടിയാണിതെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥന്‍ മരിയാഞ്ചെല സിമാവോ പറഞ്ഞു. ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള സുരക്ഷയ്ക്കും ഫലപ്രാപ്തിക്കും ഉണ്ടായിരിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഫൈസര്‍-ബയോടെക് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here