ഇന്ത്യയിലെ വാക്‌സീന്‍ അംഗീകരിക്കില്ല, യു.കെയില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി

ഡല്‍ഹി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നു രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും യു.കെയില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി. ഈ വ്യവസ്ഥയുള്ള യു.കെയും പുതുക്കിയ യാത്രാചട്ടം ഒക്‌ടോബര്‍ നാല് പുലര്‍ച്ചെ നാലു മുതല്‍ നിലവില്‍ വരും.

10 ദിവസമാണ് ക്വാറന്റീന്‍ സമയപരിധി. വാക്‌സീന്‍ സ്വീകരിക്കാത്തവരുടെ പട്ടികയിലാകും ഇവരെ ഉള്‍പ്പെടുത്തുക. യു.എ.ഇ., തുര്‍ക്കബി, ജോര്‍ദാന്‍, തായ്‌ലന്‍ഡ്, റഷ്യ എന്നിവിടങ്ങളിലും ആഫ്രിക്കന്‍, തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കബിയവര്‍ക്കും ക്വാറന്റീന്‍ ബാധകമാക്കിയിട്ടുണ്ട്.

വിഷയം നയതന്ത്രതലത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യ വ്യക്തമാക്കി. ആസ്ട്രാസെനക വാക്‌സീന്‍ എടുത്തവര്‍ക്കു ക്വാറന്റീന്‍ ആവശ്യമില്ലെന്നു പറയുകയും അതിന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡിനു വിലക്കേര്‍പ്പെടുത്തുകകയും ചെയ്യുന്നതിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here