ശ്വാസകോശത്തില്‍ മൂന്നു കഷ്ണങ്ങളായി കുടുങ്ങിക്കിടന്ന സ്പ്രിംഗ് നീക്കം ചെയ്തു, ചികിത്സ 11 കാരന്

കണ്ണൂര്‍ | പതിനൊന്നു വയസുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ ലോഹനിര്‍മ്മിത സ്പ്രിംഗ് സങ്കീര്‍ണമായ ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ വിജയകരമായി പുറത്തെടുത്തു. കണ്ണുര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് കാസര്‍കോട് കുമ്പള സ്വദേശിക്കു വലത്തേ അറിയില്‍ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം ദൈര്‍ഘ്യമുള്ള സ്പ്രിംഗ് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടന്നത്.

വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും കാരണം കുട്ടി ബുദ്ധിമുട്ടിയതോടെയാണ് ചികിത്സയ്ക്കു വിധേയമായത്. എന്നാല്‍, രോഗം വിട്ടുമാറാതെ വന്നതോടെയാണ് മെഡിക്കല്‍ കോളജില്‍ എത്തിയത്. കഫം ഉള്‍പ്പെടെ കെട്ടിക്കിടന്ന് അണുബാധ അടക്കം നേരിടുന്ന സ്ഥിതിയിലായിരുന്നു പതിനൊന്നുകാരന്‍. അത്യാധുനിക ക്യാമറ സഹിതമുള്ള റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയ്ക്കു വിധേയമാക്കിയാണ് മൂന്നു കഷ്ണങ്ങളായി മാറിയിരുന്ന സ്പ്രിംഗ് പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here