പുരുഷന്മാരിലെ ക്യാന്‍സര്‍ അനുപാതം കൂടുതല്‍, സ്ത്രീകളില്‍ കൂടുതല്‍ ഗൈനക്കോളജിക്കല്‍ കേസുകളെന്ന് റിപ്പോര്‍ട്ട്

ക്യാന്‍സര്‍ കേസുകളുടെ അനുപാതം സ്ത്രീകളെക്കാളും പുരുഷന്മാരില്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്. ആശുപത്രി അധിഷ്ഠിത ക്യാന്‍സര്‍ രജിസ്ട്രികളുടെ കണക്കിനെ അടിസ്ഥാനത്തെപ്പെടുത്തി ഇന്ത്യന്‍ കൗണ്‍സില്‍ പുറത്തുവിട്ട ക്ലിനിക്കോപാത്തോളജിക്കല്‍ പ്രൊഫൈല്‍ ഓഫ് ക്യാന്‍സേഴ്‌സ് ഇന്‍ ഇന്ത്യ, എ റിപ്പോര്‍ട്ട് ഓഫ് ദി ഫോസ്പ്പിറ്റല്‍ ബേസ്ഡ് ക്യാന്‍സര്‍ രജിസ്ട്രീസ്, 2021′ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങളുള്ളത്.

എല്ലാ ക്യാന്‍സര്‍ കേസുകളുടെയും പുരുഷന്മാരിലെ അനുപാതം 52.4 ശതമാനവും സ്ത്രീകളിലേത് 47.4 ശതമാനവുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2012 -19 കാലഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 13,32,207 ക്യാന്‍സര്‍ രോഗികളില്‍ 6,10,084 എണ്ണമാണ് പഠനവിധേയമാക്കിയത്. ഇതില്‍ 3,19,098 പേര്‍ പുരുഷന്മാരും 2,90,986 പേര്‍ സ്ത്രീകളുമാണ്. പുകയില ഉപയോഗത്തെ തുടര്‍ന്ന് ക്യാന്‍സര്‍ പിടിപെട്ടവരില്‍ 48.7 ശതമാനം പുരുഷന്മാരുണ്ട്. സ്ത്രീകള്‍ 16.5 ശതമാനമാണ്.

തലയിലും കഴുത്തിലും തലയിലും കഴുത്തിലും പ്രത്യക്ഷപ്പെടുന്നവയാണ് പുരുഷന്മാരിലെ ക്യാന്‍സറുകളുെട 31.2 ശതമാനം. 45 മുതല്‍ 64 വയസുവരെ പ്രായത്തിനിടയിലാണ് കൂടുതല്‍ പേരിലും ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പ്രായപരിധിക്കു മുകളില്‍ പുരുഷന്മാറില്‍ അധികമായി കാണുന്നത് പ്രോസ്‌റ്റേറ്റ് ക്യാന്‍സറാണ്.

സ്താനാര്‍ബുദം അടക്കമുള്ള ഗൈനക്കോളജിക്കല്‍ ക്യാന്‍സറുകളാണ് സ്ത്രീകളില്‍ പകുതിയിലധികവും. 14 വയസിനുള്ളില്‍ ഉണ്ടാകുന്ന ക്യാന്‍സറുകള്‍ 7.9 ശതമാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here