മുഖക്കുരുവിനെ നേരിടാൻ വേപ്പില ഫെയ്‌സ് പാക്ക്

മുഖചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാവരെയും അലട്ടുന്ന ഒന്നാണ്. ചെറിയൊരു മുഖക്കുരു വന്നാൽ പോലും അത് നമ്മുടെ മുഖസൗന്ദര്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ചിലപ്പോൾ ഇത് മാത്രം മതിയാവും മുഖത്തിൻ്റെ മുഴുവൻ സൗന്ദര്യവും തല്ലിക്കെടുത്താൻ. പ്രശ്നങ്ങളില്ലാത്തതും കാണാൻ ആകർഷണീയവുമായ മുഖചർമ്മസ്ഥിതി ഓരോ പെൺകുട്ടികളും സ്വപ്നം കാണുന്നുണ്ട്. എന്നാൽ നമ്മുടെ നിത്യജീവിത ശൈലിയുമായി ബന്ധപ്പെട്ട പല കാരണങ്ങൾ കൊണ്ടും പലർക്കും സ്വപ്നം കാണുന്ന ചർമ്മസ്ഥിതി ലഭിക്കാതെ വരുന്നു. മാറ്റം വന്ന നമ്മുടെ ഭക്ഷണരീതികൾ, പരിസര മലിനീകരണം, രാസവസ്തുക്കൾ നിറഞ്ഞ ഉൽപ്പന്നങ്ങളുടെ ഉപയോഗം, തുടങ്ങിയ കാര്യങ്ങളൊക്കെ ചർമത്തിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ചർമപ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കണമെങ്കിൽ നിങ്ങളുടെ ചർമ്മത്തിന്റെ തരം എന്താണെന്ന് തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിക്കാൻ വേണ്ട നടപടി ക്രമങ്ങൾ ചെയ്യേണ്ടതുണ്ട്. ചർമ്മ പ്രശ്‌നങ്ങൾ എന്തുതന്നെയായാലും അതിനെ ഏറ്റവും എളുപ്പത്തിൽ നേരിടാൻ സഹായിക്കുന്ന ഒരു മാന്ത്രിക ഘടകം നമ്മുടെ വീട്ടിൽ തന്നെയുണ്ട് എന്ന കാര്യമറിയാമോ? വേപ്പിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പ്രകൃതിദത്ത ഗുണങ്ങൾ അടങ്ങിയ ഈ ചേരുവ കാലങ്ങളായി പലവിധ ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിച്ചു വരുന്നുണ്ട്. എല്ലാത്തരം ചർമ്മ സ്ഥിതിയുള്ളവർക്കും ഉപയോഗിക്കാൻ കഴിയുന്ന വേപ്പ് അധിഷ്ഠിതമായ ചില ഫേസ് മാസ്ക്കുകളെപ്പറ്റി ഇന്നറിയാം.

വരണ്ട ചർമ്മമുള്ളവർക്കും എണ്ണമയമുള്ള ചർമ്മസ്ഥിതിയുള്ളവർക്കുമൊക്കെ ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ ഫെയ്സ് പായ്ക്ക്. വരൾച്ചയും മുഖക്കുരുവും ഒഴിവാക്കാൻ മാത്രമല്ല, ചർമ്മത്തിന് വശ്യമായ തിളക്കം നൽകാനും ഇതിലെ ഗുണങ്ങൾ സഹായമരുളും.

ആവശ്യമായ ചേരുവകൾ :

 2 ടീസ്പൂൺ വേപ്പില ഉണക്കിപ്പൊടിച്ചത്

> 3-4 നുള്ള് മഞ്ഞൾപ്പൊടി

ചേരുവകളെല്ലാം കൂട്ടിച്ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപപ്പെടുന്നതുവരെ നന്നായി മിക്സ് ചെയ്യാം. ആവശ്യമെങ്കിൽ കുറച്ച് തുള്ളി വെള്ളം കൂടി ഉപയോഗിക്കുക. എണ്ണമയമുള്ള ചർമ്മമാണ് നിനക്ക് ഉള്ളതെങ്കിൽ ഈ ഫേസ് പാക്കിൽ വിപ്പ് ക്രീം ഒഴിവാക്കുക. ഇപ്പോൾ ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി വച്ച് 10 മിനിറ്റ് ഇരിക്കാൻ അനുവദിക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ചർമത്തിന് അധിക മൃദുത്വം നൽകുന്നതിനായി മോയ്‌സ്ചുറൈസർ പ്രയോഗിക്കാം.

വേപ്പ്, തുളസി പായ്ക്ക്

തുളസിനൽകുന്ന ആന്റിസെപ്റ്റിക് ഗുണങ്ങൾ എല്ലാ ചർമ്മ തരങ്ങൾക്കും ഗുണം ചെയ്യുന്നതുമാണ്. ചർമ്മത്തിലെ കറുത്ത പാടുകൾ, കളങ്കങ്ങൾ, മുഖക്കുരു എന്നിവ കുറയ്ക്കാൻ ഈ പായ്ക്ക് സഹായിക്കും. അതു മാത്രമല്ല തിളക്കമുള്ളതും ഉള്ളിൽ നിന്ന് ആരോഗ്യമുള്ളതുമായ ചർമ്മസ്ഥിതി ഇത് നൽകുകയും ചെയ്യും.

ആവശ്യമായ ചേരുവകൾ :

> ഒരു കൈപിടി വേപ്പ് ഇലകൾ

> ഒരു കൈപിടി തുളസി ഇലകൾ

> 1 ടീസ്പൂൺ തേൻ (വരണ്ടതോ അല്ലെങ്കിൽ സാധാരണ ചർമ്മ സ്ഥിതിയോ ഉണ്ടെങ്കിൽ ചേർക്കാം)

>1 ടീസ്പൂൺ ചന്ദനപ്പൊടി അല്ലെങ്കിൽ മുൾട്ടാനി മിട്ടി (നിങ്ങൾക്ക് എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ മാത്രം ചേർക്കുക)

എങ്ങനെ തയ്യാറാക്കാം

രണ്ട് ഇലകളുമെടുത്ത് കുറഞ്ഞത് ഒരു ദിവസമെങ്കിലും വെയിലത്ത് വച്ച് വരണ്ടതാക്കുക. പൂർണ്ണമായും ഉണങ്ങിയ ശേഷം ഇത് ഒരു മിക്സറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. നിങ്ങളുടെ ചർമ്മത്തിന്റെ തരം അനുസരിച്ച് ഫെയ്സ് പാക്കിൽ തേൻ, ചന്ദനം, മൾട്ടാനി മിട്ടി എന്നിവ ചേർത്ത് കുറച്ച് തുള്ളി വെള്ളവും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 10-15 മിനിറ്റ് സൂക്ഷിക്കാം. തുടർന്ന് മുഖം വൃത്താകൃതിയിൽ സൗമ്യമായി സ്‌ക്രബ് ചെയ്തു നീക്കാം. തണുത്ത വെള്ളം ഉപയോഗിച്ചു കൊണ്ട് ഈ ഫേസ് പാക്ക് കഴുകിക്കളയുക.

LEAVE A REPLY

Please enter your comment!
Please enter your name here