സിംഹം ആണത്രേ സിംഹം! “എന്റെ സിംഹം ഇങ്ങനെയല്ല “!

ചെറുപ്പം മുതലേ നാം കേട്ട് പഠിച്ച ഒന്നാണ് സിംഹം എന്നുള്ളത്. കാട്ടിലെ രാജാവാണ് സിംഹം. ആഢ്യത്വം, ധൈര്യം, നേതൃപാടവം, ശക്തി തുടങ്ങിയ കാര്യങ്ങളുടെ പ്രതീകമായി നാം സിംഹങ്ങളെ നാം കാണാറുള്ളത്. പക്ഷെ ചിലപ്പോഴൊക്കെ സിംഹം താൻ സിംഹം ആണെന്നുള്ള കാര്യം മറന്നുപോകും. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഐ എഫ് എസ് ഉദ്യോഗസ്ഥനായ പർവീൺ കാസ്വാൻ ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു പെൺ സിംഹവും നായയും തമ്മിലുള്ള ഏകദേശം ഒന്നര മിനിറ്റ് ദൈർഖ്യമുള്ള വീഡിയോ ആണ് പർവീൺ കാസ്വാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാണ് എന്ന് വ്യക്തമല്ലാത്ത സഫാരി പാർക്ക് ആണ് രംഗം. വീഡിയോയുടെ തുടക്കത്തിൽ തന്നെ ഒരു നായയും സിംഹവും തമ്മിലുള്ള സംഘട്ടനം കാണാം. ചെറിയ ഒരു കയ്യാങ്കളിക്ക് ശേഷം നായ അല്പം അകലേക്ക് മാറി നിൽക്കുന്നു. താൻ ഒരു സിംഹം ആണെന്നുള്ള കൂസലില്ലാതെ കൂളായി നിൽക്കുന്ന നായയെ കണ്ട് അല്പം ദേഷ്യം തോന്നിയിട്ടോ എന്തോ നായയുടെ അടുത്തേക്ക് സിംഹം ഓടിയെത്തുന്നതുകാണാം. ഈ നീക്കം മുൻകൂട്ടി കണ്ട നായ അതെ നാണയത്തിൽ തിരിച്ചടിച്ചു, ധൈര്യം മുഴുവൻ സംഭരിച്ച് സിംഹത്തിന്റെ അടുത്തേക്ക് ഓടിയടുത്ത നായയും സിംഹവും തമ്മിൽ വീണ്ടും കയ്യാങ്കളി. ഇത്തവണ പക്ഷെ കൂടുതൽ ക്രൗര്യത്തോടെ നായ ആക്രമിച്ചതോടെ സിംഹം പുറകിലേക്ക് മാറുന്നത് കാണാം. താൻ സിംഹം ആണെന്നുള്ള കാര്യം ഒരു നിമിഷം കക്ഷി മറന്നു പോയോ?

ഇങ്ങനെയല്ലലോ സംഭവിക്കാറുള്ളത്, സാധാരണ ഞങ്ങൾ അല്ലെ ഇവനെ പേടിപ്പിക്കാറ്’ എന്നുള്ള ഭാവത്തിലാണ് ആശയകുഴപ്പത്തിലായ സിംഹങ്ങളുടെ നിൽപ്.

LEAVE A REPLY

Please enter your comment!
Please enter your name here