തിരമാലകള്‍ക്കു മുകളിലൂടെ നടക്കാം.. മാല്‍പെ ബീച്ചിലുണ്ട് ഫ്ളോട്ടിംഗ് ബ്രിഡ്ജ്

ഉടുപ്പി |തിരമാലകള്‍ക്കു മുകളിലൂടെ നടക്കണോ… കര്‍ണാടകത്തിലെ മാല്‍പെ ബീച്ചില്‍ ഇപ്പോഴതു സാധ്യമാണ്. കര്‍ണാടത്തിലെ ആദ്യ ഫ്ളോട്ടിംഗ് ബ്രിഡ്ജ് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചു.

നൂറു മീറ്റര്‍ നീളവും 3.5 മീറ്റര്‍ വീതയുമുള്ളതാണ് റെയിലിംഗുകളോടു കൂടിയ ഫ്ളോട്ടിംഗ് ബ്രിഡ്ജ്. സന്ദര്‍ശകര്‍ക്കു സുരക്ഷയൊരുക്കാന്‍ 10 ലൈഫ് ഗാര്‍ഡുകളുണ്ട്. കൂടാതെ 30 ലൈഫ്‌ബോയ് വളങ്ങള്‍ അടക്കം പാലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. 15 മിനിട്ട് പാലത്തില്‍ തങ്ങാന്‍ നൂറു രൂപയാണ് ഫീസ്.

ജില്ലാ ഭരണകൂടവും മാല്‍പെ ബീച്ച് വികസന സമിതിയും പ്രാദേശികമായി ഒരു കൂട്ടം യുവാക്കള്‍ ഏറ്റെടുത്ത സംരംഭത്തിനു പിന്തുണച്ചതോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. മഴക്കാലത്തിനു ശേഷം പാലത്തിന്റെ നീളം 50 മീറ്റര്‍ കൂടി നീട്ടാന്‍ പദ്ധതിയുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here