മഞ്ഞപ്പിത്തം, വയറിളക്കം, വയറുവേദന…കുട്ടികളിലെ അസാധാരണ കരള്‍വീക്കം ഏഷ്യയിലും

രോഗകാരണം വ്യക്തമല്ലാതെ കുട്ടികളിലുണ്ടാക്കുന്ന അസാധാരണ കരള്‍വീക്കം. രോഗം ഉയര്‍ത്തുന്ന ആശങ്ക അമേരിക്കയും യൂറോപ്പും പിന്നിട്ട് ഏഷ്യയിലേക്ക് പ്രവേശിച്ചു. ജപ്പാനില്‍ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തു.

രോഗകാരണം വ്യക്തമല്ല എന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഒരുമാസംമുതല്‍ 16 വയസ്സുവരെയുള്ളവരിലാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. മഞ്ഞപ്പിത്തം, വയറിളക്കം, വയറുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

പന്ത്രണ്ടിലധികം രാജ്യങ്ങളിലായി 190 ലധികം കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 140 എണ്ണം യൂറോപ്പിലാണ്. യു.കെ.യില്‍മാത്രം 110 രോഗികളുണ്ട്. 17 കുട്ടികളില്‍ രോഗം മൂര്‍ച്ഛിക്കുകയും കരള്‍മാറ്റം വേണ്ടിവരുകയും ചെയ്തു. ഒരുകുട്ടി മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍, ഇത് ഏതുരാജ്യത്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here