പതിരോധശേഷി രക്ഷാ കവചമായി മാറുന്നു, പുതിയ തരംഗത്തിനു സാധ്യത കുറവെന്നു വിദഗ്ധര്‍

ന്യൂഡല്‍ഹി | വലിയൊരു വിഭാഗത്തില്‍ പ്രതിരോധശേഷി കൈവന്നത് രാജ്യത്ത് കോവിഡ് അത്യാഹിതങ്ങള്‍ കുറയ്ക്കുന്നു. എന്നാല്‍, സാമൂഹിക അകലം പാലിക്കാത്തതും മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതും വ്യാപനം കുറയുന്നതിനു പ്രതിസന്ധി സൃഷ്ടിക്കുന്നു.

ജനസംഖ്യയുടെ വലിയൊരു ശതമാനത്തിനും മൂന്നാം തരംഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചിരുന്നു. ഇതിലൂടെ ആര്‍ജിച്ച പ്രതിരോധശേഷി രക്ഷാകവചമായി മാറുന്നതാണ് പ്രതീക്ഷ നല്‍കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഗുരുതരമല്ലാത്ത മുന്നൂറിലധികം ഒമിക്രോണ്‍ വകഭേദങ്ങളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. കൂടുതല്‍ അപകടകാരികളായ വകഭേദങ്ങള്‍ ഉണ്ടാകുന്നതുവരെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. അതിനാല്‍ തന്നെ പുതിയൊരു തരംഗത്തിന്റെ സാധ്യത വിദൂരമാണ്. എന്നാല്‍, പുതിക വകഭേദങ്ങളെ കരുതി ഇരിക്കുന്നതിനൊപ്പം മുന്‍കരുതലുകള്‍ തുടരുകയും വേണം. മാസ്‌ക് ഉപയോഗിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും കാണിക്കുന്ന അലംഭാവം മുലമാണ് കൂടുതല്‍ കേസുകള്‍ ഉണ്ടാകുന്നത്.

വാക്സിനേഷനിലൂടെയുള്ള സംരക്ഷണം പരമാവധി ഒമ്പതുമാസത്തേക്ക് മാത്രമാണെന്നും ഹൈബ്രിഡ് പ്രതിരോധശേഷി ദീര്‍ഘകാല സംരക്ഷണം നല്‍കുമെന്നും വിദഗ്ധര്‍ പറയുന്നു. ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ പിന്തുടരുന്ന ചൈന അടക്കമുള്ള രാജ്യങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടങ്ങളില്‍ ഒമിക്രോണ്‍ വകഭേദങ്ങള്‍ പല രാജ്യങ്ങളിലും ഇപ്പോഴും തരംഗം സൃഷ്ടിക്കുകയാണ്. അതിനാല്‍ തന്നെ പുതിയ വകഭേദങ്ങളെ കരുതിയിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here