പ്രതിരോധ കുത്തിവയ്പ്പിനു പിന്നാലെ കോവിഡ് ചികിത്സയ്ക്ക് ഗുളികള്‍ എത്തി, മോള്‍നുപിരാവിന്‍ നിര്‍മ്മിക്കുന്ന 13 മരുന്നു കമ്പനികള്‍

പ്രതിരോധ കുത്തിവയ്പ്പിനു പിന്നാലെ കോവിഡ് ചികിത്സയ്ക്കു ഗുളികയും തയാറായി. ആദ്യത്തെ ആന്റി വൈറല്‍ കോവിഡ് 19 ഗുളിക ‘മോള്‍നുപിരാവിന്‍’ 13 ഇന്ത്യന്‍ മരുന്നു നിര്‍മ്മാതാക്കള്‍ നിര്‍മ്മിക്കും. ഗുളികയുടെ ഉപയോഗത്തിനു ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്റര്‍ ചൊവ്വാഴ്ച അനുമതി നല്‍കിയിരുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോടെക്‌നോളജി കമ്പനി, റിഡ്ജ്ബാക്ക് ബയോതെറാപ്പയിറ്റിക്‌സ് ഫാര്‍മാ ഭീമന്‍ മെര്‍ക്കുമായി സഹകരിച്ചാണ് മോള്‍നുപിരാവിന്‍ വികസിപ്പിച്ചത്. കോവിഡ് 19 ബാധിച്ച മുതിര്‍ന്നവരുടെയും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവരുടെയും ചികിത്സയ്ക്ക് ഗുളിക ഉപയോഗിക്കാാണ് ഇന്ത്യയില്‍ അനുമതി നല്‍കിയിട്ടുള്ളത്.

ഫ്‌ളൂ ചികിത്സയ്ക്കായി വികസിപ്പിച്ച ഈ മരുന്ന്, പുനര്‍ നിര്‍മ്മിച്ചപ്പോള്‍ കോവിഡ് രോഗികളിലെ മരണ നിരക്ക് പകുതിയായി കുറയ്ക്കുമെന്ന കണ്ടെത്തലാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍. രോഗത്തിന്റെ തുടക്കത്തിലേ ഈ ഗുളിക കഴിക്കുന്നതുമൂലം പലര്‍ക്കും ആശുപത്രിവാസം ഒഴിവാക്കാനാകും. വയറസിന്റെ ജനറ്റിക് കോഡിലെ പിശകുകള്‍ മുതലെടുത്ത് പ്രവര്‍ത്തിക്കുന്ന ഗുളിക, ശരീരത്തിലെ അവയുടെ വര്‍ദ്ധനവിനെ പ്രതിരോധിച്ചു നിര്‍ത്തുകയാണ് ചെയ്യുന്നത്.

ഗുളികകള്‍ ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ ആദ്യമായി അനുമതി നല്‍കിയത് ബ്രിട്ടനാണ്. നവംബര്‍ നാലിനാണ് ചരിത്രപരമായ തീരുമാനം ബ്രിട്ടീഷ് സര്‍ക്കാര്‍ കൈക്കൊണ്ടത്. പിന്നാലെ അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും കമ്പനിയുമായി കരാറിലേര്‍പ്പെട്ടിരുന്നു.

അമേരിക്കയിലെ തന്നെ ഫൈസര്‍, സ്വിസ് കമ്പനിയായ റോഷേ തുടങ്ങിയ കമ്പനികളും സമാനമായ മരുന്നുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.

Antiviral drug Lagevrio (molnupiravir), developed by Ridgeback Biotherapeutics and Merck Sharp and Dohme (MSD), will now be manufactured by 13 Indian drug manufacturers. The drug, in India, has been cleared for the treatment of adults patients with Covid-19 and “who have a high risk of progression of the disease”.

LEAVE A REPLY

Please enter your comment!
Please enter your name here