തിങ്കളാഴ്ചയാണ് ശിവനെ ആരാധിക്കാന്‍ ഏറ്റവും നല്ല ദിനമായി കരുതപ്പെടുന്നത്.
നമ്മള് ധരിക്കുന്ന വസ്ത്രത്തിനും പ്രധാന്യമുണ്ട്. പച്ച വസ്ത്രം ധരിച്ച് ശിവദര്ശം നടത്തുന്നതും പ്രാര്‍ത്ഥിക്കുന്നതുമാണ് ഏറ്റവും ശുഭകരമെന്നാണ് വിശ്വാസം.
തിങ്കളാഴ്ച ദിവസം ശിവ പൂജയ്ക്കിടെ പച്ച, ചുവപ്പ്, വെള്ള, മഞ്ഞ അല്ലെങ്കില്‍ നീല നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും മികച്ച ഫലമുളവാക്കുമെന്നാണ് കരുതപ്പെടുന്നത്. ശിവന് കറുപ്പുനിറത്തോട് അത്രപ്രീതിയില്ലെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ശിവക്ഷേത്രങ്ങളിലാണ് പ്രാര്‍ത്ഥിക്കാന്‍ പോകുന്നതെങ്കില്‍ കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കുകയാണ് ഉചിതം. അതുപോലെ തന്നെ വെളുത്ത പുഷ്പങ്ങളാണ് ശിവപ്രതീക്കുവേണ്ടി അര്‍പ്പിക്കേണ്ടത്.