കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുകെജിക്കാരിയാണ് ബാലതാരം വൃദ്ധി. സീരിയൽ താരം അഖിലിന്റെ വിവാഹ ചടങ്ങിനിടെയുള്ള വൃദ്ധിയുടെ നൃത്തമാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ സംവിധായകൻ ഷാജി കൈലാസ് നടൻ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന കടുവ ‘എന്ന സിനിമയിൽ പൃഥ്വിയുടെ മകളായി വൃദ്ധി അഭിനയിക്കാൻ ഒരുങ്ങുന്നതായാണ്.
മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന പരമ്പരയിൽ അനുമോൾ എന്ന കുട്ടിത്താരമായി അഭിനയിക്കുന്നുമുണ്ട് വൃദ്ധി. മഞ്ഞിൽവിരിഞ്ഞ പൂവിലെ പിച്ചാത്തി ഷാജി എന്ന കഥാപാത്രമായ അഖിൽ ആനന്ദിൻ്റെ വിവാഹച്ചടങ്ങിനിടെ വൃദ്ധി വെച്ച ചുവടുകളാണ് കഴിഞ്ഞ ദിവസം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്.മാസ്റ്ററി’ലെ വാത്തി കമിങ് ഗാനത്തിനുള്പ്പെടെ രസകരമായ നൃത്തച്ചുവടുകള്‍ വെച്ച വൃദ്ധിയുടെ ഡാൻസ് നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയിൽ വൈറലാവുകയായിരുന്നു. ഡാൻസർമാരായ വിശാൽ കണ്ണൻ്റേയും ഗായത്രിയുടേയും മകളായ വൃദ്ധി എളമക്കര ശ്രീശങ്കര സ്കൂളിൽ യൂകെജി വിദ്യാർഥിനിയുമാണ്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന മലയാള ചിത്രമായ കടുവ ഈ വര്‍ഷം റിലീസിനായി ഒരുങ്ങുകയാണ്