ഒരച്ഛനെന്ന നിലയിൽ ഏറെ അഭിമാനം’; മകൾ വിസ്മയയുടെ പുസ്തകം പ്രണയ ദിനത്തിൽ പുറത്തിറങ്ങുമെന്ന് മോഹൻലാൽ

മോഹൻലാലിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തിയപ്പോഴും പക്ഷേ മകൾ വിസ്മയ മോഹൻലാൽ എഴുത്തിന്റെയും വരകളുടെയും ലോകത്താണ്. തായ് ആയോധന കലയിലും താരപുത്രിക്ക് താൽപര്യമാണ്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകൾ വിസ്മയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. സിനിമകളിൽ സജീവമല്ലെങ്കിൽ കൂടി ഏറെ ആരാധകരുള്ള താരപുത്രിയാണ് വിസ്മയ. ഇൻസ്റ്റാഗ്രാമിൽ സജീവമായ വിസ്മയയ്ക്ക് നിരവധി ഫോളോവേഴ്സുണ്ട്. താൻ വരച്ച ചിത്രങ്ങളും തന്‍റെ മാര്‍ഷൽ ആര്‍ട്സ് പരിശീലന വീഡിയോകളുമൊക്കെ ഇടയ്ക്കിടയ്ക്ക് വിസ്മയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വിസ്മയ എഴുതിയ പുസ്തകം പ്രണയദിനത്തിൽ പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.

അച്ഛൻ എന്ന നിലയിൽ അഭിമാനത്തോടെയാണ് ഫെബ്രുവരി 14ന് മകൾ എഴുതിയ പുസ്തകം പുറത്തിറങ്ങുന്ന കാര്യം പ്രഖ്യാപിക്കുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. വിസ്മയയുടെ കവിതകളും ചിത്രങ്ങളും ഉൾപ്പെടുന്ന പുസ്തകത്തിന് ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ വിസ്മയയും ഇക്കാര്യം പുറത്തുവിട്ടു. ഇന്ത്യയിൽ എവിടെയും പുസ്തകം ലഭിക്കുമെന്നും ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്നും അനിയത്തിക്ക് ആശംസ അറിയിച്ച് പ്രണവ് മോഹന്‍ലാലും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here